യുഎഇ പ്രവാസിയാണോ? എങ്കില്‍ ഈ പുതിയ നിയമം അറിയണം; ലംഘിച്ചാല്‍ 5 വർഷം വരെ തടവും 500000 ദിർഹം വരെ പിഴയും
സ്വന്തം രാജ്യത്തായാലും വിദേശ രാജ്യത്തായാലും ആ നാട്ടിലെ നിയമങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമായ കാര്യമാണ്. സ്വന്തം നാട്ടിലെ നിയമങ്ങള്‍ പലർക്കും ഏറെക്കുറെ അറിയാമായിരിക്കുമെങ്കിലും വിദേശരാജ്യങ്ങളിലെ കാര്യം അങ്ങനെ ആയിരിക്കണമെന്നില്ല. യു എ ഇ അടക്കമുള്ള പല രാജ്യങ്ങളും പുതുതുതായി നിരിവധി നിയമങ്ങള്‍ അവതരിപ്പിക്കാറുമുണ്ട്. അത്തരത്തില്‍ ദുബായ് ഒരു പുതിയ നിയമം പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ പോകുന്നുവെന്നാണ് റിപ്പോർട്ട്. ദുബായ് എമിറേറ്റിന്റെയും ദുബായ് സർക്കാരിന്റെയും ചിഹ്നങ്ങളോ ലോഗോകളോ ഉപയോഗിക്കുന്നത് നിയന്ത്രിക്കുന്നതിനായുള്ള നിയമമാണ് ഭരണാധികാരികള്‍ കൊണ്ടുവരാന്‍ പോകുന്നത്. നിയമം ലംഘിച്ചാൽ 5 വർഷം വരെ തടവോ 100,000 മുതൽ 500,000 ദിർഹം വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കുന്ന തരത്തിലായിരിക്കും നിയമനിർമ്മാണമെന്നും റിപ്പോർട്ട് പറയുന്നു.ലോഗോയെ ഏതെങ്കിലും വിധത്തിൽ മോശമായി ചിത്രീകരിക്കാന്‍ പാടില്ലെന്ന ക്ഷ്യത്തോടെയാണ് പുതിയ നിയമം നടപ്പിലാക്കുന്നത്. ലോഗോടെ വളച്ചൊടിക്കുന്നതോ അതിന്റെ മൂല്യത്തെയോ പദവിയെയോ ബാധിക്കുന്നതോ ആയ ഏതെങ്കിലും വിധത്തിൽ ഉപയോഗിക്കുന്നതും പുതിയ നിയമം മൂലം നിരോധിക്കുന്നു. ദുബായ് എമിറേറ്റിന്റെ മൂല്യങ്ങൾക്കും തത്വങ്ങൾക്കും വിരുദ്ധമായതോ പൊതു ക്രമത്തിനും ധാർമ്മികതയ്ക്കും വിരുദ്ധമായതോ ആയ ഏതെങ്കിലും പ്രവർത്തനത്തിലോ പരിപാടിയിലോ ചിഹ്നം ഉപയോഗിക്കാനും പാടില്ല.ദുബായ് എമിറേറ്റ് ലോഗോ പ്രത്യേക അനുമതിയോടെ മാത്രമായിരിക്കും സ്ഥാപനങ്ങളിലും, പരിപാടികളിലും ഉപയോഗിക്കാന്‍ സാധിക്കുക. അതേസമയം ദുബായ് ഗവൺമെന്റിന്റെയും സർക്കാർ ഏജൻസികളുടെയും കെട്ടിടങ്ങൾ, സൈറ്റുകൾ, പരിപാടികൾ, പ്രവർത്തനങ്ങൾ, രേഖകൾ, സൈറ്റുകൾ, ആപ്ലിക്കേഷനുകൾ എന്നിവയിൽ സർക്കാറിന്റെ ലോഗോ ഉപയോഗിക്കാം.
അതേസമയം, വിസാ നിയമ ലംഘകര്‍ക്കെതിരായ നടപടിയും യു എ ഇ ശക്തമാക്കി വരികയാണ്. പൊതുമാപ്പ് കാലയളവിന് ശേഷം നടത്തിയ പരിശോധനയില്‍ 6000 ഓളം ആളുകളെ പിടികൂടിയതായി അധികൃതര്‍ അറിയിച്ചു. ഇവരെ സ്വന്തം രാജ്യത്തേക്ക് തിരിച്ച് അയക്കുന്നത് ഉള്‍പ്പെടേയുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും താമസകുടിയേറ്റ വകുപ്പ് കഴിഞ്ഞ ദിവസം വ്യക്തമാക്കി.ടുവേഡ്‌സ് എ സേഫര്‍ സൊസൈറ്റി എന്ന പേരില്‍ 270 പരിശോധനകാമ്പെയിനുകളാണ് പൊതുമാപ്പ് കാലയളവിന് ശേഷം നടത്തിയിരിക്കുന്നത്. പിടികൂടിയ 6000 നിയമലംഘകരില്‍ 93 ശതമാനം ആളുകളെയും നാടുകടത്താനാണ് നീക്കം. വരും ദിവസങ്ങളിലും പരിശോധനാ കാമ്പെയ്നുകള്‍ തുടരുമെന്ന ഇത്തരം ലംഘനങ്ങളെയോ നിയമലംഘകരെയോ നിസ്സാരമായി കാണരുതെന്നും ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്, പോര്‍ട്ട് സെക്യൂരിറ്റി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സുഹൈല്‍ സയീദ് അല്‍ ഖൈലി പറഞ്ഞു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)