
കോളടിച്ചു; യുഎഇയിലെ ഈ എമിറേറ്റ്സിൽ 20 ശതമാനം ശമ്പള വർധന
ഫുജൈറ എമിറേറ്റിലെ തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളം ഫെബ്രുവരി ഒന്നു മുതൽ 20 ശതമാനം വർധിപ്പിക്കാൻ സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ശർഖി ഉത്തരവിട്ടു.ജീവനക്കാരുടെ ജോലി സ്ഥിരതയെ പിന്തുണക്കുകയെന്ന ലക്ഷ്യത്തോടെയാണ് തീരുമാനം. തദ്ദേശ സ്ഥാപനങ്ങളുടെ പ്രകടനത്തിൽ ഇത് പോസിറ്റിവായി പ്രതിഫലിക്കും. തൊഴിലാളികൾക്ക് സാമ്പത്തികവും ജീവിതപരവുമായ ഭാരങ്ങൾ ലഘൂകരിക്കുന്നതിനും അവർക്കും അവരുടെ കുടുംബങ്ങൾക്കും മാന്യമായ ജീവിതം പ്രദാനം ചെയ്യുക എന്ന ഫുജൈറ സർക്കാറിൻറെ കാഴ്ചപ്പാടിൻറെ ഭാഗവുമാണ് ഈ തീരുമാനം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)