
ദുരിതബാധിതർക്കുള്ള അടിയന്തര സഹായം: കഴിഞ്ഞവർഷം മാത്രം യുഎഇ നൽകിയത് 1202.7 കോടി രൂപ
2024ൽ 106 രാജ്യങ്ങളിലെ ദുരിതബാധിതർക്ക് 13.7 കോടി ഡോളറിന്റെ (1202.7 കോടി രൂപ) അടിയന്തര സഹായം എത്തിച്ചതായി ദുബായ് ഹ്യൂമാനിറ്റേറിയൻ അറിയിച്ചു. ഇതിൽ കുട്ടികൾക്കുള്ള 1.9 കോടിയുടെ ഭക്ഷ്യസഹായവും (166 കോടി രൂപ) ഉൾപ്പെടും.ആറു മാസവും അതിൽ കൂടുതലും പ്രായമുള്ള കുട്ടികൾക്കായി 5.46 കോടി പാക്കറ്റ് പോഷകാഹാരങ്ങൾ ലഭ്യമാക്കി.കുട്ടികളുടെ വിദ്യാഭ്യാസത്തിനായി 12 ലക്ഷം ഡോളർ ചെലവഴിച്ചു. 2023നെക്കാൾ (3.2 ലക്ഷം ഡോളർ) നാലിരട്ടി തുകയാണ് ഈയിനത്തിൽ ചെലവിട്ടത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)