
ലോകത്തിലെ ശക്തമായ പാസ്പോർട്ട്, അതിവേഗ മുന്നേറ്റവുമായി യുഎഇ, ആദ്യ പത്തിൽ ഇടം നേടി
ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളുടെ പട്ടികയിൽ വൻ മുന്നേറ്റം നടത്തി യുഎഇ. ശക്തമായ പാസ്പോർട്ടുകളുടെ പട്ടികയിൽ ആദ്യ പത്തിൽ ഇടം നേടിയിരിക്കുകയാണ് യുഎഇ. ഹെൻലി പാസ്പോർട്ട് ഇൻഡക്സിൽ എട്ടാം സ്ഥാനത്താണ് യുഎഇ.
യുഎഇ പാസ്പോർട്ട് ഉടമകൾക്ക് 184 രാജ്യങ്ങളിലേക്ക് വിസാ രഹിത പ്രവേശനം സാധ്യമാണ്. 2015ൽ 32-ാം സ്ഥാനത്തായിരുന്നു യുഎഇ. കഴിഞ്ഞ 10 വർഷത്തിനിടെ 72 രാജ്യങ്ങളിലേക്ക് കൂടി യുഎഇ പാസ്പോർട്ട് ഉടമകൾക്ക് വിസാ രഹിത പ്രവേശനം സാധ്യമായി. ഇത് യുഎഇ സംബന്ധിച്ചിടത്തോളം വലിയ നേട്ടമാണ്. 2006ൽ ഈ സൂചിക തുടങ്ങിയപ്പോൾ 62-ാം സ്ഥാനത്തായിരുന്നു യുഎഇ. പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് സിംഗപ്പൂർ പാസ്പോർട്ടാണ്. 227 രാജ്യങ്ങളിൽ 193 എണ്ണത്തിലേക്ക് വിസരഹിത അല്ലെങ്കിൽ വിസ ഓൺ അറൈവൽ സിംഗപ്പൂർ പാസ്പോർട്ട് ഉടമകൾക്ക് ലഭിക്കുന്നു.
190 രാജ്യങ്ങളിലേക്ക് വീതം ഈ സൗകര്യമുള്ള ദക്ഷിണ കൊറിയയും ജപ്പാനും രണ്ടാം സ്ഥാനത്താണ്. 187 ലക്ഷ്യസ്ഥാനങ്ങളുമായി സ്പെയിൻ, ജർമനി, ഇറ്റലി, ഫ്രാൻസ്, അയർലൻഡ്, ഫിൻലൻഡ്, ഡെൻമാർക് എന്നിവ മൂന്നാം സ്ഥാനം പങ്കിട്ടു. ആദ്യ 10ൽ ബാക്കിയുള്ളവ പ്രധാനമായും യൂറോപ്യൻ രാജ്യങ്ങളാണ്.ആദ്യ പത്തിൽ ഇടം നേടിയ ഏക അറബ് രാജ്യമാണ് യുഎഇ.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)