
യുഎഇയിൽ അറേബ്യൻ പുള്ളിപ്പുലി ജനിച്ചു; പ്രത്യേകതകൾ ഇങ്ങനെ
വംശനാശഭീഷണി നേരിടുന്ന അറേബ്യൻ പുള്ളിപ്പുലി എമിറേറ്റിൽ പിറന്നു. വന്യജീവികളുടെ പ്രജനനത്തിനായുള്ള കേന്ദ്രമാണ് തിങ്കളാഴ്ച ഇക്കാര്യം അറിയിച്ചത്. അറേബ്യൻ ജൈവവൈവിധ്യത്തിന്റെ അടയാളമായാണ് വംശനാശ ഭീഷണി നേരിടുന്ന അറേബ്യൻ പുള്ളിപ്പുലികൾ അറിയപ്പെടുന്നത്. അറേബ്യൻ പുള്ളിപ്പുലി ഉൾപ്പെടെയുള്ള അപൂർവവും വംശനാശഭീഷണി നേരിടുന്നതുമായ വന്യജീവികളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഗവേഷണ കേന്ദ്രത്തിന്റെ മറ്റൊരു നാഴികക്കല്ലാണിതെന്ന് ഷാർജയുടെ പരിസ്ഥിതി, സംരക്ഷിത മേഖല അതോറിറ്റി (ഇ.പി.എ.എ) പ്രസ്താവിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)