Posted By Admin Admin Posted On

യുഎഇയില്‍ ജോലി ചെയ്യുന്ന അധ്യാപകര്‍ക്ക് മുന്നറിയിപ്പ്; ശ്രദ്ധിച്ചില്ലെങ്കില്‍ ലൈസൻസ് നഷ്ടപ്പെടാന്‍ സാധ്യത

അധ്യാപകരുടെ പ്രൊഫഷണൽ ലൈസൻസ് റദ്ദാക്കുന്നതിലേക്ക് നയിച്ചേക്കാവുന്ന ഏഴ് പ്രധാന കാരണങ്ങൾ പുറപ്പെടുവിച്ച് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം. രാജ്യത്തെ എല്ലാത്തരം സ്‌കൂളുകളിലെയും പാഠ്യപദ്ധതികളിലെയും അധ്യാപകരുടെ പ്രൊഫഷണൽ ലൈസൻസ് റദ്ദാക്കുന്നതിലേക്ക് നയിച്ചേക്കാവുന്ന ഏഴ് പ്രധാന കാരണങ്ങളാണ് മന്ത്രാലയം അറിയിച്ചത്. ലൈസൻസിങ് ചട്ടങ്ങൾ കർശനമായി പാലിക്കുന്നത് ഉറപ്പാക്കുക, വിദ്യാഭ്യാസനിലവാരം ഉയർത്തുക, വിദ്യാഭ്യാസമേഖലയിലെ തെറ്റായ പെരുമാറ്റം തടയുക എന്നിവയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. അധ്യാപകരുടെ അനുഭവപരിചയവും പരീക്ഷാഫലവും അനുസരിച്ച് യുഎഇയിലെ ടീച്ചിങ് ലൈസൻസുകൾക്ക് രണ്ട് മുതൽ അഞ്ച് വർഷം വരെ സാധുതയുണ്ട്. ലൈസൻസുകൾ കാലഹരണപ്പെടുന്നതിന് മുന്‍പ് അധ്യാപകർ പുതുക്കലിനായി അപേക്ഷിക്കണം. കൂടാതെ, പുതുക്കലിനായി അധികപരീക്ഷകൾ നടത്തേണ്ടി വന്നേക്കാം. ആവശ്യമായ മൂല്യനിർണ്ണയത്തിൽ വിജയിക്കുന്നതിൽ കഴിവില്ലായ്മ അല്ലെങ്കിൽ പരാജയപ്പെെടുന്നത്, അനധികൃതമായി ലൈസൻസ് നേടിയെടുക്കുന്നത്, മറ്റൊരു രാജ്യത്ത് നിന്ന് സസ്പെൻഡ് ചെയ്തതോ റദ്ദാക്കിയതോ ആയ ലൈസൻസ്, വ്യാജരേഖ, ധാർമ്മിക ലംഘനങ്ങൾ എന്നീ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്തപക്ഷം ലൈസന്‍സ് റദ്ദാക്കപ്പെടും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *