Posted By christymariya Posted On

വിസിറ്റിംഗ് വിസയിൽ ജോലി നോക്കുകയാണോ? യുഎഇയുടെ പുതിയ പദ്ധതി ചെലവ് കുറയ്ക്കും

ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് വിസ ഇളവ് നിയമങ്ങൾ നീട്ടാനുള്ള യുഎഇ തീരുമാനം തൊഴിലന്വേഷകർക്കും ട്രാൻസിറ്റ് യാത്രക്കാർക്കും മെഡിക്കൽ ടൂറിസ്റ്റുകൾക്കും സഹായകരമാകും എന്ന് ട്രാവൽ ഏജന്റുമാർ. ഉന്നത വിദ്യാഭ്യാസം തേടിയെത്തുന്നവർക്കും ക്രൂയിസ് ടൂറിസ്റ്റുകൾക്കും ഇത് സഹായകരമാകും. ജോലി തേടി എത്തുന്നവരെ സംബന്ധിച്ചിടത്തോളം വലിയ സാധ്യതയാണ് പദ്ധതി മുന്നോട്ടുവെക്കുന്നത് എന്ന് സ്മാർട്ട് ട്രാവൽസിന്റെ ചെയർമാൻ അഫി അഹമ്മദ് പറഞ്ഞു.”വിസ ഇളവ് നീട്ടുന്നത് യുഎഇയിൽ ജോലി കണ്ടെത്താൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് വളരെയധികം സഹായകമാകും. ഇത് ഉേദ്യാഗാർത്ഥികൾക്ക് അഭിമുഖങ്ങളിലും മറ്റും പങ്കെടുക്കുന്നത് എളുപ്പമാക്കുന്നു. നേരത്തെ, ഈ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലന്വേഷകർക്ക് 30 ദിവസത്തെ വിസിറ്റ് വിസകളിൽ ജോലി അഭിമുഖങ്ങളിലോ നെറ്റ്വർക്കിംഗ് അവസരങ്ങളിലോ പങ്കെടുക്കാൻ 200 ദിർഹം മുതൽ 300 ദിർഹം വരെ ചിലവാകുമായിരുന്നു.മാത്രമല്ല, രാജ്യത്തിനകത്ത് താമസിക്കേണ്ടിവന്നാൽ 500 ദിർഹം കൂടി നൽകേണ്ടി വന്നിരുന്നു,’ അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിൽ നിന്ന് മോചനം നൽകുന്നതാണ് പുതിയ തീരുമാനം. നേരത്തെ, യൂറോപ്യൻ യൂണിയൻ, യുഎസ്, യുകെ എന്നിവിടങ്ങളിൽ റെസിഡൻസി പെർമിറ്റുള്ള ഇന്ത്യൻ സന്ദർശകർക്ക് ഓൺ അറൈവൽ വിസയ്ക്ക് സ്വയമേവ യോഗ്യത ലഭിക്കുമായിരുന്നു.ഇത് സിംഗപ്പൂർ, ജപ്പാൻ, ദക്ഷിണ കൊറിയ, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, കാനഡ എന്നിവിടങ്ങളിൽ നിന്നുള്ള വിസയുള്ള ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് കൂടി നീട്ടിയിരിക്കുകയാണ് യുഎഇ. അബുദാബി സ്റ്റോപ്പ് ഓവർ പ്രോഗ്രാം ഇതിനകം 72 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുമ്പോൾ സൗജന്യ സന്ദർശന വിസ നൽകുന്നുണ്ട്. തൊഴിലന്വേഷണത്തിന് പുറമെ ടൂറിസം, ബിസിനസ് കോൺഫറൻസുകൾ, എക്‌സിബിഷനുകൾ എന്നിവയ്ക്കായി കൂടുതൽ സന്ദർശകരെ ആകർഷിക്കാനും പുതിയ നീക്കം സഹായകമാകും. മുൻകൂട്ടി അംഗീകാരം ലഭിച്ച വിസ ഓൺ അറൈവൽ ലഭിക്കാൻ അർഹതയുള്ള ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്‌സ് സെക്യൂരിറ്റി വഴിയോ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് – ദുബായ് വെബ്സൈറ്റ് വഴിയോ അപേക്ഷിക്കാം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *