Posted By christymariya Posted On

കൊച്ചിയിൽ ലഗേജിന് ഭാരം കൂടുതലാണല്ലോ എന്ന ചോദ്യത്തിന് ബോംബെന്ന് മറുപടി; യാത്രക്കാരൻ അറസ്റ്റിൽ

‌നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ലഗേജിന്റെ ഭാരം കൂടുതലാണെന്ന് ചൂണ്ടിക്കാട്ടിയ കസ്റ്റംസ് ഉദ്യോഗസ്ഥന്റെ ചോദ്യത്തിന് ബോംബാണെന്ന് മറുപടി നൽകിയ യാത്രക്കാരൻ അറസ്റ്റിൽ. കോഴിക്കോട് സ്വദേശിയായ റഷീദാണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.

കൊച്ചിയിൽ നിന്ന് കോലാലമ്പൂരിലേക്ക് പുറപ്പെടുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കയറാൻ ബോർഡിങ് പാസ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കിയ റഷീദിനോട് ലഗേജിന്റെ ഭാരം എന്തുകൊണ്ടാണ് കൂടുതലെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥൻ ചോദിച്ചു.

ഇതിന് ബോംബാണെന്നായിരുന്നു മറുപടി. തുടർന്ന് ഉദ്യോഗസ്ഥർ ഇദ്ദേഹത്തെ നെടുമ്പാശ്ശേരി പൊലിസിൽ ഏൽപ്പിച്ചു. കസ്റ്റംസ് ഉദ്യോഗസ്ഥരോട് റഷീദ് മോശമായി പെരുമാറിയെന്നാരോപിച്ച് പൊലിസ് കേസെടുത്തുകയും കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കുകയും ചെയ്തു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *