
മദ്യലഹരിയിൽ ഇ-സ്കൂട്ടർ മോഷ്ടിച്ചു; യുഎഇയിൽ യുവാവിന് 2,000 ദിർഹം പിഴ
യുഎഇയിൽ മദ്യലഹരിയിൽ ഇ-സ്കൂട്ടർ മോഷ്ടിച്ച പ്രവാസി യുവാവിന് പണികിട്ടി. രണ്ട് ഇസ്കൂട്ടറുകളാണ് യുവാവ് മോഷ്ടിച്ചത്. ഈജിപ്ഷ്യൻ സ്വദേശിയായ യുവാവ് കഴിഞ്ഞ ഏപ്രിലിലാണ് മോഷണം നടത്തിയത്. വർസാൻ പ്രദേശത്തെ തന്റെ താമസ സ്ഥലത്തുവെച്ചാണ് 28കാരനായ പ്രതി മദ്യപിച്ചത്. പിന്നീട് ഒരു മണിക്കൂറിനുശേഷം പുറത്തിറങ്ങിയ ഇയാൾ ഒരു ബേക്കറിക്ക് പിന്നിൽ പാർക്ക് ചെയ്ത രണ്ട് ഇ-സ്കൂട്ടറുകൾ മോഷ്ടിക്കുകയായിരുന്നു. 1,500 ദിർഹം വീതം വിലയുള്ളതാണ് സ്കൂട്ടറുകൾ. ബേക്കറിയിലെ ജീവനക്കാരുടേതായിരുന്നു ഇവ. സ്ഥാപനത്തിന്റെ സമീപത്തായതിനാൽ സ്കൂട്ടറിൽനിന്ന് ചാവി മാറ്റിയിരുന്നില്ല. ഈ സമയത്താണ് ഇയാൾ സ്കൂട്ടറുകൾ ഓടിച്ചുപോയതെന്നാണ് കേസ്. രണ്ട് ദിവസത്തിനുശേഷം ബാറ്ററി തീർന്നതോടെ ഇത് റീചാർജ് ചെയ്യാൻ മോഷ്ടിച്ചയാൾ ഒരു ഗ്രോസറി കടയിൽ എത്തിക്കുകയായിരുന്നു. ഇത് കണ്ട ബേക്കറി ഉടമ ഉടൻ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്തപ്പോൾ മോഷണവും നിയമവിരുദ്ധമായി മദ്യപാനം നടത്തിയതും ഇയാൾ സമ്മതിക്കുകയായിരുന്നു. എന്നാൽ കോടതിയിൽ ഹാജരായപ്പോൾ കുറ്റം ഇയാൾ നിരസിച്ചാണ് മൊഴി നൽകിയത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)