
യുഎഇയിൽ ഇത്തരം തൊഴിലാളികളുടെ രജിസ്ട്രേഷന്‍ 30 ദിവസത്തിനകം കമ്പനികള്‍ പൂര്‍ത്തിയാക്കണം
യുഎഇയില്‍ കമ്പനികളെ നിയമ പ്രകാരമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഓര്‍മ്മിപ്പിച്ച് രംഗത്ത് വന്നിരിക്കുകയാണ് ജനറല്‍ പെന്‍ഷന്‍ ആന്‍റ് സോഷ്യല്‍ സെക്യൂരിറ്റി അതോറിറ്റി. യുഎഇ പൗരന്‍മാര്‍ തൊഴില്‍ ആരംഭിച്ച് 30 ദിവസങ്ങള്‍ക്കുള്ളില്‍ അവരുടെ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം. മാത്രമല്ല, മാഷി ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ അക്കൗണ്ട് ക്രിയേറ്റ് ചെയ്യുകയും വേണം. യുഎഇയിലെ ഫെഡറല്‍, ഗവണ്‍മെന്‍റ്, പ്രൈവറ്റ് മേഖലയിലുടനീളം പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ ഈ നിര്‍ദേശം പാലിക്കണമെന്ന് GPSSA അറിയിച്ചു. സ്വകാര്യ മേഖലയില്‍ നാഫിസ് എന്ന സര്‍ക്കാര്‍ പദ്ധതിയുടെ പിന്തുണയോടെ നിരവധി യുഎഇ പൗരന്‍മാരാണ് തൊഴില്‍ ചെയ്യാനെത്തുന്നത്. ഇവരുടെ രജിസ്ട്രേഷനും തൊഴില്‍ നല്‍കി ആദ്യ മാസത്തിനുള്ളില്‍ തന്നെ പൂര്‍ത്തിയാക്കണം. ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ തുടങ്ങിയ നേട്ടങ്ങള്‍ കാല്‍ക്കുലേറ്റ് ചെയ്യുന്നതില്‍ കൃത്യത ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് ഇതെന്ന് അധികൃതര്‍ അറിയിച്ചു. 1999-ലെ ഫെഡറല്‍ ലോ നമ്പര്‍ ഏഴിലും 2023-ലെ ഫെഡല്‍ ലോ നമ്പര്‍ 57-ലുമാണ് പെന്‍ഷന്‍, സോഷ്യല്‍ സെക്യൂരിറ്റി തുടങ്ങിയ കാര്യങ്ങളുമായി നിയമങ്ങള്‍ വ്യക്തമാക്കുന്നത്. ഈ നിയമങ്ങളില്‍ തന്നെയാണ് എമിറാത്തി തൊഴിലാളികളുടെ വിവരങ്ങള്‍ 30 ദിവസങ്ങള്‍ക്കുള്ളില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ദേശമുള്ളത്. നിയമത്തില്‍ പറയുന്ന കാര്യങ്ങള്‍ കൃത്യമായി പാലിക്കണമെന്നാണ് നിര്‍ദേശം. രജിസ്ട്രേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ തൊഴിലാളിയുടെ പ്രായം 18 വയസ്സിന് താഴെയോ 60 വയസ്സിന് മുകളിലോ ആകാന്‍ പാടില്ല. മാത്രമല്ല, തൊഴില്‍ ചെയ്യാന്‍ ഫിറ്റാണ് എന്നതിനുള്ള തെളിവ് സമര്‍പ്പിക്കുകയും ചെയ്യണം. യുഎഇ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആശുപത്രികള്‍ ഇഷ്യു ചെയ്യുന്ന മെഡിക്കല്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ആണ് സമര്‍പ്പിക്കേണ്ടത്. ആറു മാസത്തിനുള്ളില്‍ ഇഷ്യു ചെയ്തതായിരിക്കണം ഈ സര്‍ട്ടിഫിക്കറ്റ്. യുഎഇ പൗരത്വം നേടുന്ന വ്യക്തികള്‍ക്കും രജിട്രേഷന്‍ ബാധകമാണ്. എന്നാല്‍ മറ്റൊരു കാര്യം, യുഎഇ പൗരന്‍മാര്‍ക്ക് മാത്രമല്ല, ജിസിസി തൊഴിലാളികള്‍ക്കും രജിട്രേഷന്‍ വേണമെന്നതാണ്. 2007-ലെ കാബിനറ്റ് റെസല്യൂഷന്‍ 18 അനുസരിച്ചാണ് യുഎഇയില്‍ തൊഴില്‍ ചെയ്യുന്ന ജിസിസി തൊഴിലാളികളുടെ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടത്. സ്വന്തം രാജ്യത്തിന് പുറത്ത് തൊഴില്‍ ചെയ്യുന്ന ജിസിസി പൗരന്‍മാര്‍ക്ക് വേണ്ടിയുള്ള ഇന്‍ഷുറന്‍സ് പ്രൊട്ടക്ഷന്‍ സംവിധാനത്തെ റെഗുലേറ്റ് ചെയ്യുന്നതാണ് ഈ റെസല്യൂഷന്‍. ഇതനുസരിച്ച് ജിസിസി പൗരന്‍മാരുടെ യുഎഇയിലെ പ്രൊട്ടക്ഷന്‍ സംവിധാനം ഇംപ്ലിമെന്‍റ് ചെയ്യുന്നത് ജിപിഎസ്എസ്എ ആണ്. യുഎഇയില്‍ നിന്ന് പുറത്ത് വരുന്ന മറ്റൊരു വാര്‍ത്ത വിദേശ കാര്യ മന്ത്രാലയം പൊതുജനങ്ങള്‍ക്ക് നല്‍കിയ മുന്നറിയിപ്പിനെ കുറിച്ചുള്ളതാണ്. അധികൃതരാണെന്ന തരത്തില്‍ ആള്‍ മാറാട്ടം നടത്തി തട്ടിപ്പു സന്ദേശങ്ങള്‍ അയക്കുന്ന സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് മന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ്. ഇത്തരത്തില്‍ ഫോണ്‍ വഴിയോ ഇ-മെയില്‍ വഴിയോ വരുന്ന സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും ഒരു കാരണവശാലും ഇവര്‍ക്ക് പണം നല്‍കരുതെന്നും മന്ത്രാലയം വ്യക്തമാക്കി. വിദേശ കാര്യ മന്ത്രാലയത്തിന്‍റെ ഓഫീസില്‍ നിന്നാണെന്ന് വ്യക്തമാക്കി സൈബര്‍ തട്ടിപ്പുസംഘങ്ങള്‍ അയക്കുന്ന സന്ദേശത്തെ കുറിച്ച് ഔദ്യോഗിക വാര്‍ത്താകുറിപ്പിലൂടെയാണ് യുഎഇ വിദേശ കാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നത്. സര്‍ക്കാര്‍ സേവനങ്ങളെല്ലാം ഡിജിറ്റല്‍വല്‍ക്കരിച്ചിട്ടുണ്ടെന്നും ഉയര്‍ന്ന സുരക്ഷാ സംവിധാനങ്ങള്‍ പാലിക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. തങ്ങളുടെ ഔദ്യോഗിക കോണ്ടാക്ട് നമ്പര്‍ ഏതാണെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. +971 800 44 444 എന്നതാണ് ഔദ്യോഗിക നമ്പറെന്നാണ് മന്ത്രാലയം വ്യക്തമാക്കിയത്. മാത്രമല്ല, യുഎഇ പൗരന്‍മാര്‍ അടിയന്തിര സാഹചര്യങ്ങളില്‍ ബന്ധപ്പെടേണ്ട നമ്പര്‍ +971 800 24 ആണെന്ന് മന്ത്രാലയം അറിയിച്ചു. ആളുകളോട് തട്ടിപ്പു ശ്രമങ്ങളെ കുറിച്ച് ജാഗ്രത പാലിക്കണമെന്നും തട്ടിപ്പു നടത്തുന്നതിനായി ആളുകള്‍ ബന്ധപ്പെട്ടാല്‍ വിവരങ്ങളോ പണമോ കൈമാറരുതെന്നും മന്ത്രാലയം ആവര്‍ത്തിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)