Posted By christymariya Posted On

യുഎഇയിലെ വാടക താമസക്കാരനാണോ? വാടക നിയമവശങ്ങള്‍ അറിഞ്ഞിരിക്കണം

ലോകത്ത് ഏറ്റവുമധികം ജീവിതച്ചെലവുള്ള നഗരങ്ങളിലൊന്നാണ് യുഎഇയുടെ വാണിജ്യ തലസ്ഥാനമായ ദുബായ്. ഇതില്‍ പ്രവാസികൾക്ക് ഉൾപ്പെടെ വെല്ലുവിളി സൃഷ്ടിക്കുന്നത് പ്രധാനമായും ഇവിടുത്തെ വാടകയാണ്. കുറഞ്ഞ ശമ്പളക്കാര്‍ ദുബായിൽ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയും വാടക നിരക്ക് കുത്തനെ ഉയർത്തുന്നത് തന്നെയാണ്. ഇത്തരത്തിലുള്ള വാടക ഉയർത്തലിന്‌ തടയിടുന്ന രീതിയിലുള്ള പുതിയ സംവിധാനവും അടുത്തിടെയാണ് ദുബായ് പുറത്തിറക്കിയത്. മെച്ചപ്പെട്ട വാടക നിരക്ക് ഉറപ്പാക്കാന്‍ പുതിയ സംവിധാനമായ സ്മാര്‍ട്ട് റെന്റല്‍ ഇന്‍ഡക്‌സ് എങ്ങനെ ഉപയോഗിക്കാം എന്നത് എല്ലാവർക്കുമുള്ള സംശയമാകും. 2013 ലെ ഡിക്രി നമ്പര്‍ 43ലെ ആര്‍ട്ടിക്കിള്‍ 1 പ്രകാരമാണിത്. ദുബായിലെ സമാന പ്രോപ്പര്‍ട്ടികളുടെ ശരാശരി വാടകയെയാണ് ശരാശരി വാടക മൂല്യം സൂചിപ്പിക്കുന്നത്. റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി ഏജന്‍സി അംഗീകരിച്ച ‘ദുബൈ എമിറേറ്റിന്റെ റെന്റല്‍ ഇന്‍ഡക്‌സ്’ അനുസരിച്ചാണ് ശരാശരി വാടക മൂല്യം നിര്‍ണ്ണയിക്കുന്നത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7

Comments (0)

Leave a Reply

Your email address will not be published. Required fields are marked *