
മുന്നിൽ മറ്റൊരു വിമാനം, ലാന്‍ഡിങ്ങിനിടെ വീണ്ടും പറന്നുയർന്നു; സമയോചിതമായ ഇടപെടലിലൂടെ അപകടം ഒഴിവായി
ലാൻഡിങ്ങിനിടെ റൺവേയിൽ മറ്റൊരു വിമാനം കണ്ടതോടെ വീണ്ടും പറന്നുയർന്ന് അപകടമൊഴിവാക്കിയ വിമാനത്തിന്റെ വീഡിയോ പുറത്ത്. പൈലറ്റിന്റെ സമയോചിതമായ ഇടപെടലിലൂടെ വിമാനങ്ങളുടെ കൂട്ടിയിടി ഒഴിവാക്കാനായി. യു.എസ്സിലെ ഷിക്കാഗോ മിഡ്വേ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചൊവ്വാഴ്ച രാവിലെ പ്രാദേശിക സമയം 08:50-ഓടെയാണ് സംഭവം. സൗത്ത്വെസ്റ്റ് എയർലൈൻസിന്റെ വിമാനത്തിന് മുന്നിലാണ് സ്വകാര്യ ജെറ്റ് പറന്നുയരാനായി എത്തിയത്. അനുമതിയില്ലാതെയാണ് സ്വകാര്യ ജെറ്റ് റൺവേയിലേക്ക് പ്രവേശിച്ചതെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കി. സംഭവത്തിൽ എഫ്.എ.എയും നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും അന്വേഷണം തുടങ്ങി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)