
യുഎഇക്കും ഒമാനും ഇടയിൽ പുതിയ കരാതിർത്തി; യാത്രയ്ക്കും ചരക്ക് കടത്തിനും സൗകര്യം
ഒമാനും യുഎഇയ്ക്കും ഇടയിൽ പുതിയ കരാതിർത്തി. ഒമാന്റെ വടക്കൻ ഗവർണറേറ്റായ മുസന്ദമിനെയും യുഎഇയുടെ ഫുജൈറ എമിറേറ്റ്സിനെയും ബന്ധിപ്പിക്കുന്ന ദിബ്ബ ബോർഡർ ആണ് ബുധനാഴ്ച ഔദ്യോഗികമായി പ്രവർത്തനം ആരംഭിക്കുന്നതെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
യാത്രക്കാർക്കും ചരക്ക് കടത്തിനും ദിബ്ബ അതിർത്തി വഴി സൗകര്യമുണ്ടാകും. ഒമാനിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രം കൂടിയായ മുസന്ദമിലേക്ക് യുഎഇയിൽ നിന്നും കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കാനും സാധിക്കും. ഇരു രാജ്യങ്ങളിലെയും പൗരൻമാരുടെയും താമസക്കാരുടെയും യാത്ര സുഗമമാക്കുന്നതിനും ഈ പുതിയ കരാതിർത്തി സഹായിക്കും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)