
റമദാൻ; യുഎഇയിൽ തടവുകാരെ മോചിപ്പിക്കാനൊരുങ്ങി ഭരണാധികാരികൾ
യുഎഇയിൽ റമദാൻ മാസത്തിന് മുന്നോടിയായി രാജ്യത്തെ വിവിധ എമിറേറ്റുകളിലെ ഭരണാധികാരികൾ നിരവധി തടവുകാർക്ക് മോചനം പ്രഖ്യാപിച്ചു. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ 1,295 പേർക്കാണ് മോചനം പ്രഖ്യാപിച്ചത്. തടവുകാരുടെ സാമ്പത്തിക ബാധ്യതയും മോചനത്തിന്റെ ഭാഗമായി ഒഴിവാക്കിക്കൊടുക്കും. ജയിലിൽ കഴിയുന്നവർക്ക് പുതിയ ജീവിതം തുടങ്ങാനും അവരുടെ കുടുംബങ്ങൾക്ക് ആശ്വാസമാകാനും അനുഗൃഹീത ദിനങ്ങളിൽ പ്രിയപ്പെട്ടവർക്ക് ആഹ്ലാദം പകരാനുമാണ് നടപടിയെന്ന് പ്രസ്താവനയിൽ വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)