
നാലായിരത്തിൽ അധികം ഉൽപന്നങ്ങൾക്ക് 60 ശതമാനം വരെ കിഴിവ്; യുഎഇയിൽ വമ്പൻ റമദാൻ ഓഫർ
നാലായിരത്തിൽ അധികം ഉൽപന്നങ്ങൾക്ക് 60 ശതമാനം വരെ കിഴിവും 185 അവശ്യ സാധനങ്ങൾക്ക് വൻ വിലക്കുറവും ഏർപ്പെടുത്തി റമദാനെ വരവേൽക്കാൻ അബൂദബി കോഓപറേറ്റിവ് സൊസൈറ്റി (എഡികൂപ്) സജ്ജമായി. ഓരോ 250 ദിർഹം ചെലവഴിച്ചാൻ 50 ദിർഹം കാഷ് ബാക്ക് ഓഫറും ഒരുക്കിയിട്ടുണ്ട്. ഈ തുക അടുത്ത തവണ സാധനങ്ങൾ വാങ്ങിക്കുമ്പോൾ ഉപയോഗിക്കാനാവും. 2.5 കോടി ദിർഹമിൻറെ 30,000 ഇഫ്താർ സമ്മാനങ്ങൾ ഖലീഫ ഫൗണ്ടേഷൻറെ പങ്കാളിത്തത്തോടെ വിതരണം ചെയ്യാനും സൗകര്യമൊരുക്കിയതായി എഡികൂപ് റീടെയ്ൽ സി.ഇ.ഒ ബെർട്രാൻഡ് ലൂമായെ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
100 ദിർഹം, 150 ദിർഹം എന്നീ നിരക്കിൽ 8,000 പ്രീ-പാക്ക് ചെയ്ത റമദാൻ അവശ്യ വസ്തുക്കളുടെ ബോക്സുകളും ഇക്കുറി തയാറാക്കിയിട്ടുണ്ട്. ഇത് സ്റ്റോറുകളിലും ഓൺലൈനിലും ലഭ്യമാണ്. എഡികൂപ് ഇ-കോമേഴ്സ് ആപ്, ഇൻസ്റ്റാഷോപ്, തലാബത്ത് എന്നിവയിലൂടെ വേഗത്തിലും വിശ്വസനീയമായും എക്സ്പ്രസ് ഡെലിവറിയിലൂടെ നൽകുന്നുണ്ട്. ഉപഭോക്താക്കൾക്ക് അബൂദബി, അൽഐൻ, ദഫ്റ, ദൽമ, ഷാർജ, റാസൽ ഖൈമ എന്നിവിടങ്ങളിലെ എല്ലാ എഡ്കൂപ് ഷോപ്പുകൾ മുഖേന ഓൺലൈനിലും ഷോപ്പിങ് നടത്താം.
ഫ്രഷ് ഐറ്റങ്ങൾ ഉൾപ്പെടെയുള്ള പ്രധാന കാറ്റഗറികളിൽ 1400 അവശ്യ ഇനങ്ങൾ എല്ലായ്പ്പോഴും കുറഞ്ഞ വിലയിൽ ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്. നൂറിലധികം സ്റ്റോറുകളിൽ പ്രതിദിനം 65,000ത്തിലധികം പേരാണ് ഷോപ്പിങ്ങിനായി എത്തുന്നത്. വാർത്തസമ്മേളനത്തിൽ ഗ്രൂപ് ചീഫ് കോർപറേറ്റ് സപ്പോർട്ട് ഓഫിസർ അഫാൻ അൽ ഖൂരിയും പങ്കെടുത്തു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)