Posted By christymariya Posted On

റമദാനിൽ പാർക്കിങ്, സൗജന്യ സാലിക് സമയങ്ങൾ പ്രഖ്യാപിച്ചു

റമദാനിൽ പാർക്കിങ്, സൗജന്യ സാലിക് സമയങ്ങൾ ദുബായില്‍ പ്രഖ്യാപിച്ചു. വിശുദ്ധ റമദാൻ മാസത്തിൽ സാലിക്ക്, പാർക്കിങ്, ദുബായ് മെട്രോ സമയങ്ങളിൽ മാറ്റം വരുത്തുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) ബുധനാഴ്ച അറിയിച്ചു. ദുബായ് മെട്രോയുടെ ചുവപ്പ്, പച്ച ലൈനുകൾ തിങ്കൾ മുതൽ വ്യാഴം വരെയും ശനിയാഴ്ചകളിലും രാവിലെ അഞ്ച് മുതൽ അർദ്ധരാത്രി 12 വരെയും പ്രവർത്തിക്കും. വെള്ളിയാഴ്ചകളിൽ പുലർച്ചെ 5 മുതൽ പുലർച്ചെ 1 വരെ പ്രവർത്തിക്കും. കൂടാതെ, ഞായറാഴ്ചകളിൽ രാവിലെ 8 മുതൽ അർദ്ധരാത്രി 12 വരെയും പ്രവര്‍ത്തിക്കും. പണമടച്ചുള്ള പൊതു പാർക്കിങ് സമയം– തിങ്കൾ മുതൽ ശനി വരെ- ആദ്യ കാലയളവ്: പുലര്‍ച്ചെ 8 – വൈകീട്ട് 6- രണ്ടാം കാലയളവ്: രാത്രി 8 മുതൽ അർദ്ധരാത്രി 12 വരെ. തിങ്കൾ മുതൽ ശനി വരെ വൈകുന്നേരം 6 മണി മുതൽ 8 മണി വരെ പാർക്കിങ് സൗജന്യമാണ്. മൾട്ടി ലെവൽ പാർക്കിങ് കെട്ടിടങ്ങൾ 24/7 പ്രവർത്തിക്കുന്നു. സാലിക്ക് നിരക്കുകൾ- രാവിലെ 9 മുതൽ വൈകിട്ട് 5 വരെയുള്ള പ്രവൃത്തിദിവസങ്ങളിൽ തിരക്കേറിയ സമയങ്ങളിൽ 6 ദിർഹം ഈടാക്കും. കൂടാതെ, പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 7 മുതൽ 9 മണി വരെയും വൈകുന്നേരം 5 മുതൽ അടുത്ത ദിവസം പുലർച്ചെ 2 വരെയും തിരക്കേറിയ സമയങ്ങളിൽ 4 ദിർഹവും ഈടാക്കും. റമദാനിൽ തിങ്കൾ മുതൽ ശനി വരെ പുലർച്ചെ 2 മണി മുതൽ 7 മണി വരെ താരിഫ് സൗജന്യമാണ്. റമദാനിലെ നാല് ഞായറാഴ്ചകളിൽ, ഫീസ് 7 മുതൽ പുലർച്ചെ 2 വരെ ദിവസം മുഴുവൻ 4 ദിർഹം ആയിരിക്കും. കൂടാതെ, പുലര്‍ച്ചെ 2 മുതൽ 7 വരെ സൗജന്യമായിരിക്കും. ദുബായ് ട്രാം- തിങ്കൾ മുതൽ ശനി വരെ രാവിലെ 6 മുതൽ പുലർച്ചെ 1 വരെ പ്രവർത്തിക്കും. കൂടാതെ, ഞായറാഴ്ചകളിൽ രാവിലെ 9 മുതൽ 1 വരെ പ്രവര്‍ത്തിക്കും. ദുബായ് പബ്ലിക് ബസുകളുടെയും മറൈൻ ട്രാൻസ്‌പോർട്ട് പ്രവർത്തന സമയത്തിൻ്റെയും പൂർണ്ണമായ ലിസ്‌റ്റിങ്ങിനായി S’hail ആപ്പ് അല്ലെങ്കിൽ ആര്‍ടിഎ വെബ്‌സൈറ്റ് പരിശോധിക്കാൻ യാത്രക്കാരോട് നിർദേശിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *