Posted By christymariya Posted On

യുഎഇയിൽ വാഹനാപകടത്തിൽ 2024ൽ മുൻ വർഷത്തെക്കാൾ 46% വർധന; പകുതിയോളം ഈ എമിറേറ്റ്സിൽ

യുഎഇയിൽ വാഹനാപകടങ്ങളും മരണങ്ങളും വർധിക്കുന്നു. 2024ൽ മുൻ വർഷത്തെ അപേക്ഷിച്ച് 46% വർധനയാണുണ്ടായത്. അപകടത്തിൽപെട്ടവരിൽ മൂന്നിലൊരാൾ 20-29 വയസ്സുള്ളവരാണെന്നും റിപ്പോർട്ടിലുണ്ട്. കഴിഞ്ഞ വർഷം 6,416 വാഹനാപകടങ്ങളിലായി 384 പേരാണ് മരിച്ചത്. 2023ൽ 4,391 അപകടങ്ങളിൽ 352 പേർ മരിച്ചിരുന്നു.

യുകെയിൽ ആരോഗ്യ മേഖലയിൽ കൂടുതൽ അവസരങ്ങൾ: മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി വെയിൽസ് ഹെൽത്ത്, സോഷ്യൽ കെയർ സെക്രട്ടറി
2024ൽ ദുബായിലാണ് ഏറ്റവും കൂടുതൽ (3,109) അപകടങ്ങളുണ്ടായത്. അബുദാബി– 2,199, ഷാർജ– 451, റാസൽഖൈമ– 231, ഫുജൈറ– 223, അജ്മാൻ– 122, ഉമ്മുൽഖുവൈൻ– 81 എന്നിങ്ങനെയാണ് മറ്റു എമിറേറ്റുകളിലെ കണക്ക്.

അശ്രദ്ധമായി വാഹനമോടിക്കുക, പെട്ടെന്ന് ലെയ്ൻ മാറുക, വാഹനങ്ങൾ തമ്മിൽ മതിയായ അകലം പാലിക്കാതിരിക്കുക, റെഡ് സിഗ്‌നൽ മറികടക്കുക, കാൽനടയാത്രക്കാരെ അവഗണിക്കുക, വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുക, പ്രധാന റോഡുകളിലേക്കു പെട്ടെന്ന് പ്രവേശിക്കുക തുടങ്ങിയ നിയമലംഘനങ്ങളാണ് അപകടമുണ്ടാക്കുന്ന പ്രധാന കാരണങ്ങൾ.

അപകടത്തിൽപെടുന്ന യുവഡ്രൈവർമാരുടെ എണ്ണം കൂടുതലായതിനാൽ മാതാപിതാക്കളും സ്കൂൾ, കോളജ് അധികൃതരും കൗമാരക്കാരെയും യുവാക്കളെയും ബോധവൽക്കരിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
വാഹനാപകട മരണനിരക്ക്
2024– 384
2023– 352
2022– 343

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *