
പോലീസ് ഓഫിസറായി ചമഞ്ഞെത്തി; യുഎഇയില്‍ 10 മില്യൺ ദിർഹം മോഷ്ടിച്ച രണ്ട് പേർ അറസ്റ്റിൽ
പോലീസ് ഓഫീസറായി വേഷം മാറിയെത്തി മോഷണം നടത്തിയ രണ്ട് പേര്‍ അറസ്റ്റില്‍. നായിഫിലെ ഒരു ട്രേഡിങ് കമ്പനിയിൽനിന്ന് 10 മില്യണ്‍ ദിര്‍ഹമാണ് മോഷ്ടിച്ചത്. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റ് (സിഐഡി) ഓഫീസർമാരായാണ് ഇവരെത്തിയത്. ദുബായ് പബ്ലിക് പ്രോസിക്യൂഷൻ പറയുന്നതനുസരിച്ച്, അഹമ്മദ് എസ്എം, 35, യൂസിഫ് എ എ എന്നിവരാണെന്ന് തിരിച്ചറിഞ്ഞ ഇരുവരും പോലീസ് ഓഫീസർമാരാണെന്ന് അവകാശപ്പെട്ട് കമ്പനിയുടെ പരിസരത്ത് പ്രവേശിക്കുകയായിരുന്നു. വ്യാജ സിഐഡി തിരിച്ചറിയൽ കാർഡ് കാണിച്ച് ഇവർ ജീവനക്കാരെ നേരിട്ടു. തുടർന്ന്, പ്രതികൾ അഞ്ച് ജീവനക്കാരെ കെട്ടിയിട്ട് അവരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. പണം കൈക്കലാക്കുന്നതിന് മുന്‍പ് അവരെ പ്രത്യേക ഓഫീസിൽ തടഞ്ഞുവച്ചു. ജീവനക്കാർ സ്വയം മോചിതരാകുകയും ഉടൻ തന്നെ ദുബായ് പോലീസിനെ അറിയിക്കുകയും ചെയ്തു. നായിഫ് പോലീസ് സ്റ്റേഷൻ, സിഐഡി, ക്രൈം സീൻ ഇൻവെസ്റ്റിഗേഷൻ, പട്രോളിങ് യൂണിറ്റുകൾ എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് അതിവേഗം എത്തി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)