Posted By christymariya Posted On

എയര്‍ലൈനുകളുടെ പുതിയ ടിക്കറ്റ് നിരക്ക് രീതി; ‘യാത്രക്കാരന്‍റെ ഭാരം’ നിര്‍ണായകം

എയര്‍ലൈനുകള്‍ പുതിയ ടിക്കറ്റ് നിരക്ക് രീതി നടപ്പാക്കുന്നതിന്‍റെ ഫലമായി അമേരിക്കന്‍ എയര്‍ലൈന്‍സിന്‍റെ നടപടി ശ്രദ്ധേയമാകുന്നു. വിമാനങ്ങളിലെ ഇന്ധനോപയോഗവും, മലിനീകരണകാരികളായ വാതകങ്ങളുടെ വിസര്‍ജ്ജനവും കുറയ്ക്കുന്നതിനായി യാത്രക്കാരുടെ ഭാരത്തിന് അനുസരിച്ച് ടിക്കറ്റ് നിരക്കുകള്‍ നിശ്ചയിക്കണമെന്നാണ്. കഴിഞ്ഞ മൂന്ന് മാസത്തോളമായി ഫിന്‍ എയര്‍, ക്യാരി ഓണ്‍ ലഗേജിനോടൊപ്പം യാത്രക്കാരുടെ ഭാരവും ശേഖരിക്കുന്നതിനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. പരീക്ഷണാര്‍ഥമാണിത്. മറ്റൊരു വ്യത്യസ്ത പഠനത്തില്‍, മൂന്ന് തരം നിരക്കുകള്‍ ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട്, പ്രായപൂര്‍ത്തിയായ 1012 അമേരിക്കന്‍ പൗരന്മാരില്‍നിന്നേ അഭിപ്രായം ശേഖരിച്ചിരുന്നു. ലഗേജിന് പരിധി നിശ്ചയിച്ചുകൊണ്ടുള്ള നിശ്ചിതനിരക്ക്, 72 കിഗ്രാമിലധികം ഭാരമുള്ളവര്‍ക്ക് അധിക ചാര്‍ജ്ജ് ചുമത്തുന്ന വെയ്റ്റ് ത്രെഷോള്‍ഡ്, വ്യക്തികളുടെ ശരീര ഭാരത്തിനനുസരിച്ച് ടിക്കറ്റ് നിരക്ക് നിശ്ചയിക്കുന്ന ബോഡി വെയ്റ്റ് മോഡല്‍ എന്നിവയായിരുന്നു. ശരീരഭാരം കുറഞ്ഞവര്‍, ഭാരത്തിനനുസരിച്ചു നിരക്ക് നിശ്ചയിക്കുന്ന രീതിയില്‍ താത്പര്യം കാണിച്ചപ്പോള്‍, ശരീരഭാരം കൂടിയവര്‍ നിലവിലെ രീതി തുടരാനായിരുന്നു നിര്‍ദേശിച്ചത്. അമിത വണ്ണമുള്ളവര്‍ നിലവിലെ രീതിയെ പിന്തുണച്ചു എന്ന് മാത്രമല്ല, അമിത വണ്ണമുള്ളവര്‍ക്ക് വിമാനക്കമ്പനികള്‍ സൗജന്യമായി എക്‌സ്ട്രാ സീറ്റ് അനുവദിക്കണമെന്നും അഭിപ്രായപ്പെട്ടു. എയര്‍ കാനഡയില്‍, അമിതവണ്ണമുള്ളവര്‍ക്ക് മെഡിക്കല്‍ രേഖകള്‍, ഉയരം, ഭാരം, ബോഡി മാസ്സ് ഇന്‍ഡക്സ്, എന്നിവയുള്‍പ്പടെയുള്ളവ സമര്‍പ്പിച്ചാല്‍ സുഖമായി യാത്ര ചെയ്യുന്നതിന് ഒരു അധിക സീറ്റ് കൂടി ലഭിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *