
ഇന്‍സ്റ്റഗ്രാമിൽ ‘സെന്‍സിറ്റീവ്’, വയലന്റ് കണ്ടന്റുകൾ പെരുകുന്നു; ക്ഷമാപണവുമായി മെറ്റ
ഇന്‍സ്റ്റഗ്രാമിൽ ‘സെന്‍സിറ്റീവ്’, വയലന്റ് കണ്ടന്റുകൾ പെരുകിയതോടെ ക്ഷമാപണവുമായി എത്തിയിരിക്കുകയാണ് മെറ്റ. സാങ്കേതിക പഴവു മൂലമാണ് സെന്‍സിറ്റീവ് കണ്ടന്റുകൾ കൂടുതലായി പ്രത്യക്ഷപ്പെട്ടതെന്നും ഇതു പരിഹരിച്ചെന്നും മെറ്റാ വക്താവ് അറിയിച്ചു. ‘ചില ഉപയോക്താക്കൾ അവരുടെ ഇൻസ്റ്റാഗ്രാം ഫീഡിൽ ശുപാർശ ചെയ്യാൻ പാടില്ലാത്ത തരം ഉള്ളടക്കങ്ങൾ കാണാൻ ഇടയായി. ആ പിശക് പരിഹരിച്ചിട്ടുണ്ട്. തെറ്റിന് ക്ഷമ ചോദിക്കുന്നു,’ ഇൻസ്റ്റഗ്രാം വക്താവ് പറഞ്ഞു.
“സെൻസിറ്റീവ് കണ്ടന്റ് കൺട്രോൾ” ഫീച്ചർ എനേബിള്‍ ആയിരുന്നിട്ടും സെൻസിറ്റീവ് പോസ്റ്റുകൾ കാണിച്ചതായി ഉപയോക്താക്കൾ പരാതിപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട്, ഇൻസ്റ്റഗ്രാമിലും എക്സിലും നിരവധി ഉപയോക്താക്കൾ സ്ക്രീൻ ഷോട്ട് പങ്കുവച്ചിരുന്നു.
Comments (0)