Posted By christymariya Posted On

അമിതമായി റീൽ കണ്ടാൽ പ്രശ്നമാകും; ചെറുപ്പക്കാരെ ബാധിക്കുന്നത് ബ്രെയ്ന്‍ ഫോഗോ!

ഫോൺ എടുത്താൽ ഉടനെ റീല് സ്ക്രോൾ ചെയ്യുന്നവരാണോ നിങ്ങൾ? എങ്കിൽ സൂക്ഷിക്കണം. അതെ സമൂഹമാധ്യമങ്ങളിലെ റീല്‍ സ്ക്രോളിങ് പലപ്പോഴും മേൽവിവരിച്ച അവസ്ഥകളുണ്ടാക്കുന്ന ബ്രെയ്ൻ ഫോഗിന് കാരണമായേക്കാം. ക്ഷീണം, ശ്രദ്ധയില്ലായ്മ, ഓർ‍മക്കുറവ് തുടങ്ങിയവയെല്ലാം കാരണം മസ്തിഷ്കം ആശയക്കുഴപ്പത്തിലാകുന്ന അവസ്ഥയാണ് ബ്രെയ്ൻ ഫോഗ്. പ്രിയപ്പെട്ട പരമ്പരകൾ തുടർച്ചയായി കാണുന്നതും (പലപ്പോഴും ഉറക്കം കളഞ്ഞ്), അനന്തമായ ഇൻസ്റ്റഗ്രാം സ്ക്രോളിങ്, സമ്മർദ്ദമേറിയ ജോലി സാഹചര്യങ്ങൾ തുടങ്ങിയവയെല്ലാം ബ്രെയ്ൻ ഫോഗിന് കാരണമായേക്കാം. അതേപോലെ നോട്ടിഫിക്കേഷനുകള്‍, സോഷ്യല്‍ മീഡിയകൾ ഓരോ സ്ക്രോളിങിലും നൽകുന്ന ചിന്താഭാരം വർദ്ധിപ്പിക്കുന്ന, ഉത്കണ്ഠയുണ്ടാക്കുന്ന വിവരങ്ങളെല്ലാം ഡിജിറ്റൽ ഓവർലോഡിന് കാരണമായേക്കാം.

റീൽസുകളിലെ ഉത്തേജിപ്പിക്കുന്ന, അല്ലെങ്കിൽ ആകാംക്ഷ ഭരിതരാക്കുന്ന, ഭയപ്പെടുത്തുന്ന കാര്യങ്ങളെല്ലാം ഡോപമൈൻ‍ ഉത്പാദിപ്പിക്കുകയും തത്കാലം സന്തോഷം, ആകാക്ഷ എന്നിവ ലഭിക്കാൻ കാരണമാകുമെങ്കിലും അവിരാമം ഇത് തുടരുന്നത് നമ്മെ ക്ഷീണിതരാകാൻ കാരണമാകുകയും ചെയ്യുന്നത്രെ. സോഷ്യൽ മീഡിയയ്ക്കും ഇലക്ട്രോണിക് ഉപകരണ ഉപയോഗത്തിനും അതിരുകൾ നിശ്ചയിക്കുക‍യും പഞ്ചസാര, കഫീൻ എന്നിവ പരിമിതപ്പെടുത്തുകയും ചെയ്യുക. പസിലുകൾ അല്ലെങ്കിൽ പുതിയ ഹോബികൾ, ഭാഷ എന്നിവയാൽ നിങ്ങളുടെ തലച്ചോറിനെ ജോലിയെടുപ്പിക്കുക എന്നത് പരീക്ഷിക്കാം. ഒപ്പം ശാരീരിക പ്രവർത്തനങ്ങൾ വൈജ്ഞാനിക പ്രവർത്തനം മെച്ചപ്പെടുത്തുകയും സമ്മർദ്ദം കുറയ്ക്കുകയും ചെയ്യുമെന്നതിനാൽ വ്യായാമം ചെയ്യുക. അതോടൊപ്പം ഉറക്കം ആവശ്യത്തിനുണ്ടെന്ന് ഉറപ്പുവരുത്തുക. കാര്യങ്ങൾ അപകടകരമാണെന്ന് തോന്നിയാൽ വൈദ്യ സഹായം തേടുക എന്നീ മാർഗങ്ങൾ ബ്രെയ്ൻ ഫോഗിനെ മറികടക്കാന്‍ അവലംബിക്കാം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *