
സൊമാറ്റോയ്ക്കും, സ്വിഗ്ഗിയ്ക്കും പുതിയ എതിരാളി; ആധിപത്യം സ്ഥാപിക്കാനൊരുങ്ങി റാപ്പിഡോ
ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പുകളായ സെമാറ്റോയ്ക്കും, സ്വിഗിക്കും എതിരാളിയാകാനൊരുങ്ങി റാപ്പിഡോ. ഭക്ഷ്യ വിതരണ മേഖലയിലേക്കുള്ള റാപ്പിഡോയുടെ കടന്നുവരവിനെ തന്ത്രപരമായ നീക്കമായാണ് കാണേണ്ടത്. ഇക്കണോമിക് ടൈംസിന്റെ റിപ്പോർട്ടനുസരിച്ച് മുൻനിര ഭക്ഷ്യ വിതരണ ഭീമന്മാർ ഈടാക്കുന്ന കമീഷൻ ഘടനകളെ തകർക്കുക എന്ന ലക്ഷ്യത്തോടെ തങ്ങളുടെ പ്ലാറ്റ്‌ഫോമിൽ ഭക്ഷ്യ വിതരണം ചേർക്കുന്നതിനായുള്ള ചർച്ചകൾ റാപ്പിഡോ നടത്തി വരുകയാണ്. സൊമാറ്റോ, സ്വിഗ്ഗി എന്നിവയുമായി മത്സരിക്കാൻ കഴിയുന്ന ഒരു ബിസിനസ് മോഡൽ വികസിപ്പിക്കുന്നതിനായി മുതിർന്ന റാപ്പിഡോ എക്സിക്യൂട്ടീവുകൾ റസ്റ്റോറന്റ് ഉടമകളുമായി കൂടിക്കാഴ്ച നടത്തുന്നുണ്ടെന്നും അവ പ്രാരംഭഘട്ടത്തിലാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എന്നാൽ റാപ്പിഡോ ഇതിനകം തന്നെ വ്യക്തിഗത റസ്റ്റോറന്റുകൾക്ക് ഡെലിവറി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്.
Comments (0)