
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യമായി ഖത്തർ
നംബിയോയുടെ 2025-ലെ ക്രൈം ഇൻഡക്‌സ് പ്രകാരം ലോകത്തിലെ ഏറ്റവും സുരക്ഷിതമായ മൂന്ന് രാജ്യങ്ങളിൽ ഒന്നായി ഖത്തർ ഇടം നേടിയിട്ടുണ്ട്.
നാഷണൽ പ്ലാനിംഗ് കൗൺസിൽ എക്‌സ് പ്ലാറ്റ്‌ഫോമിലെ ഔദ്യോഗിക അക്കൗണ്ടിൽ ഈ വാർത്ത പങ്കുവെച്ചു, ലോകത്തിലെ ഏറ്റവും കുറഞ്ഞ കുറ്റകൃത്യ നിരക്കുള്ള മൂന്ന് രാജ്യങ്ങളിൽ ഒന്നാണ് ഖത്തർ എന്നവർ വ്യക്തമാക്കി.
നംബിയോ സൂചിക പ്രകാരം, 142 രാജ്യങ്ങളിൽ ഏറ്റവും കുറഞ്ഞ കുറ്റകൃത്യ നിരക്കുമായി ഖത്തർ ഒന്നാം സ്ഥാനത്താണ്, 85.2% സുരക്ഷാ സൂചികയാണ് രാജ്യം നേടിയത്. യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) 84.9% സുരക്ഷാ സൂചികയുമായി രണ്ടാം സ്ഥാനത്തും, 83.8% സുരക്ഷാ സൂചികയുമായി തായ്‌വാൻ മൂന്നാം സ്ഥാനത്തും എത്തി.
അറബ് രാജ്യങ്ങളിൽ, ഖത്തർ ഒന്നാം സ്ഥാനത്തും, യുഎഇ രണ്ടാം സ്ഥാനത്തും, ഒമാൻ മൂന്നാം സ്ഥാനത്തും, ബഹ്‌റൈൻ നാലാം സ്ഥാനത്തും, സൗദി അറേബ്യ അഞ്ചാം സ്ഥാനത്തും, കുവൈത്ത് ആറാം സ്ഥാനത്തുമാണ്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)