
വീഡിയോ കോളിലെ അപകടം ഒഴിവാക്കാം; കോള്‍ അറ്റന്‍ഡ് ചെയ്യും മുമ്പ് ക്യാമറ ഓഫാക്കാനാവുന്ന ഫീച്ചറുമായി വാട്സ്ആപ്പ്
വാട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക് വീഡിയോ കോളുകള്‍ ഏറെ ഇഷ്ടമാണെങ്കിലും അതിലൊരു റിസ്‌ക് ഉണ്ട്. പരിചയമില്ലാത്ത നമ്പറുകളില്‍ നിന്നോ, താത്പര്യമില്ലാത്തവരോ വീഡിയോ കോള്‍ വിളിച്ചാല്‍ ക്യാമറ ഓഫാക്കി അറ്റന്‍ഡ് ചെയ്യാന്‍ നിലവില്‍ വാട്‌സ്ആപ്പില്‍ മാര്‍ഗമില്ല. പകരം വീഡിയോ കോള്‍ എടുക്കാതിരിക്കുകയോ കട്ട് ചെയ്യുകയോ മാത്രമാണ് പോംവഴി. ഇനി ഈ സങ്കീര്‍ണതകളെല്ലാം ഒഴിവാക്കാന്‍ വഴിയൊരുങ്ങുകയാണ്. വാട്സ്ആപ്പില്‍ വരുന്ന വീഡിയോ കോളുകള്‍ ക്യാമറ ഓഫാക്കിയ ശേഷം അറ്റന്‍ഡ് ചെയ്യാനാവുന്ന ഫീച്ചര്‍ മെറ്റ തയ്യാറാക്കുകയാണ്. വാട്സ്ആപ്പിന്‍റെ ആന്‍ഡ്രോയ്ഡ് വേര്‍ഷനിലാണ് ഈ ഫീച്ചര്‍ പരീക്ഷിക്കുന്നതെന്ന് ആന്‍ഡ്രോയ്ഡ് അതോറിറ്റി പറയുന്നു. ഡിജിറ്റല്‍ അറസ്റ്റ് അടക്കമുള്ള തട്ടിപ്പുകള്‍ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പുത്തന്‍ ഫീച്ചര്‍ വാട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ഉപകാരപ്പെടും. പരിചയമില്ലാത്ത നമ്പറുകളില്‍ നിന്ന് വീഡിയോ കോള്‍ വന്നാല്‍ ക്യാമറ ഓഫാക്കി കോള്‍ അറ്റന്‍റ് ചെയ്യാം, വിളിക്കുന്ന ആളെ വ്യക്തമായ ശേഷം മാത്രം ക്യാമറ ഓപ്പണാക്കിയാല്‍ മതിയാകും. ഈ ഫീച്ചര്‍ ഏറെ സൈബര്‍ തട്ടിപ്പുകള്‍ തടയാന്‍ ഉപകരിക്കും
Comments (0)