Posted By christymariya Posted On

ഖത്തറിലെ ഇ-കൊമേഴ്‌സ് കമ്പനിക്കെതിരെ നടപടിയുമായി നാഷണൽ സൈബർ സെക്യൂരിറ്റി ഏജൻസി

നാഷണൽ സൈബർ സെക്യൂരിറ്റി ഏജൻസിയുടെ ഭാഗമായ നാഷണൽ ഡാറ്റ പ്രൈവസി ഓഫീസ്, ഖത്തറിലെ ഒരു ഇ-കൊമേഴ്‌സ് കമ്പനിക്കെതിരെ നിർബന്ധിത തീരുമാനം എടുത്തിട്ടുണ്ട്. പേഴ്‌സണൽ ഡാറ്റ പ്രൈവസി പ്രൊട്ടക്ഷൻ നിയമം പാലിക്കുന്ന രീതി മെച്ചപ്പെടുത്താനും പേഴ്‌സണൽ ഡാറ്റ മികച്ച രീതിയിൽ സംരക്ഷിക്കുന്നതിനായി അതിന്റെ അഡ്‌മിനിസ്ട്രേറ്റീവ്, ടെക്‌നിക്കൽ, സാമ്പത്തിക നടപടികൾ ശക്തിപ്പെടുത്താനും ഈ തീരുമാനം കമ്പനിയോട് ആവശ്യപ്പെടുന്നു.

പേഴ്‌സണൽ ഡാറ്റ ലംഘനത്തെക്കുറിച്ച് ബന്ധപ്പെട്ട വകുപ്പിൽ നിന്ന് ഏജൻസിക്ക് റിപ്പോർട്ട് ലഭിച്ചതിനെ തുടർന്നാണ് ഈ നിർബന്ധിത തീരുമാനം (2024 ലെ നമ്പർ 2). അന്വേഷണം ആരംഭിച്ചതിൽ നിന്നും കമ്പനി വ്യക്തിഗത ഡാറ്റ പ്രൈവസി പ്രൊട്ടക്ഷൻ നിയമത്തിലെ ആർട്ടിക്കിൾ 8, 13, 14 എന്നിവ ലംഘിച്ചുവെന്ന് സ്ഥിരീകരിച്ചു. വ്യക്തികളിൽ നിന്ന് ശരിയായ സമ്മതം ലഭിക്കാത്തത്, മതിയായ ഡാറ്റ സംരക്ഷണ നടപടികൾ നടപ്പിലാക്കാത്തത്, ഡാറ്റ കൃത്യമായി സൂക്ഷിക്കാത്തത്, വ്യക്തിഗത ഡാറ്റ പ്രോസസ്സ് ചെയ്യുന്നതിനുള്ള കക്ഷികളെ ശരിയായി നിരീക്ഷിക്കാത്തത് എന്നിവ ഈ ലംഘനങ്ങളിൽ ഉൾപ്പെടുന്നു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt​

Comments (0)

Leave a Reply

Your email address will not be published. Required fields are marked *