
റെക്കോർഡ് കുതിപ്പിൽ സ്വർണവില: പവന് 66,000 കടന്നു
കൊച്ചി : സംസ്ഥാനത്ത് സ്വർണവിലയിൽ റെക്കോർഡ് കുതിപ്പ്. ചരിത്രത്തിലാദ്യമായി പവൻ വില 66,000 കടന്നു. ഇന്ന് പവന് 320 രൂപയാണ് കൂടിയത്. നിലവിൽ 66,320 രൂപയിലാണ് സ്വർണവ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസമാണ് പവന്റെ വില ആദ്യമായി 66,000 എത്തുന്നത്. ഗ്രാമിന് 40 രൂപ കൂടി വില 8,290 ആയി. പണിക്കൂലിയടക്കം ഒരു പവൻ സ്വർണം വാങ്ങാൻ 70,000 രൂപയിലധികം നൽകേണ്ടി വരും. 24 കാരറ്റിന് പവന് 72,352 രൂപയും ഗ്രാമിന് 9,044 രൂപയുമാണ് വില. 18 കാരറ്റിന് പവന് 54,264 രൂപയും ഗ്രാമിന് 6,783 രൂപയുമാണ് വില. ഫെബ്രുവരി 11ന് പവൻ വില 64,000 കടന്നിരുന്നു. ഈ മാസം 14നാണ് ആദ്യമായി വില 65,000 കടന്നത്. 5 ദിവസങ്ങൾ കൊണ്ടാണ് വില വർധിച്ച് 66,000 കടന്നത്. ജനുവരി 22നാണ് സ്വർണവില ആദ്യമായി 60,000 കടന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും ട്രംപിന്റെ വ്യാപാരയുദ്ധവും താരിഫുമെല്ലാം രാജ്യത്തെ സ്വർണവിലയിൽ പ്രതിഫലിക്കുന്നുണ്ട്. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കുന്നത്. വെള്ളിയ്ക്ക് ഗ്രാമിന് 114 രൂപയും കിലോഗ്രാമിന് 1,14,000 രൂപയുമാണ് വില.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)