
ഖത്തറിൽ കാറ്റും മഴയും കനക്കും, വരാനിരിക്കുന്നത് അൽ സരായത് കാലം; മേയ് വരെ അസ്ഥിര കാലാവസ്ഥ, മുന്നറിയിപ്പ്
ദോഹ ∙ ഖത്തറിൽ വരും ദിനങ്ങളിൽ അൽ സരായത് സീസണിന് തുടക്കമാകുന്നതോടെ കാറ്റും മഴയും കനക്കും. പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റത്തെ നേരിടാൻ പൊതുജനങ്ങൾ തയാറെടുക്കണമെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
മാർച്ച് അവസാനം മുതൽ മേയ് പകുതി വരെയാണ് അൽ സരായത് സീസൺ. അസ്ഥിര കാലാവസ്ഥയാണ് ഈ സീസണിന്റെ പ്രത്യേകത. വൈകുന്നേരങ്ങളിൽ അപ്രതീക്ഷിതമായി ഇടിമിന്നലോടു കൂടിയെത്തുന്ന മഴയ്ക്കൊപ്പം കാറ്റും കനക്കും. പൊടിക്കാറ്റും ശക്തമാകും. ചില പ്രദേശങ്ങളിൽ മഴയ്ക്ക് തീവ്രതയേറും.
പെട്ടെന്നുള്ള മഴയും കാറ്റുമാണ് അൽ സരായത്ത് സീസണിന്റെ പ്രത്യേകത എന്നതിനാൽ വെല്ലുവിളികളെ അതിജീവിക്കാൻ ഔട്ഡോർ ഇവന്റ് നടത്തുന്നവർ അടിയന്തര പദ്ധതികൾ പ്ലാൻ ചെയ്യണമെന്നും നിർദേശത്തിൽ പറയുന്നു.
പൊതുജനങ്ങൾ ഇടിമിന്നലുള്ളപ്പോൾ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണം. കനത്ത മഴയുള്ളപ്പോൾ വെള്ളക്കെട്ടുണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങൾ സന്ദർശിക്കരുത്. കനത്ത കാറ്റിൽ നാശനഷ്ടം സംഭവിക്കാൻ സാധ്യതയുള്ള വസ്തുക്കളും സുരക്ഷിതമായി സൂക്ഷിക്കണം. കാലാവസ്ഥാ വകുപ്പിന്റെ അപ്ഡേറ്റുകൾ കൃത്യമായി അറിയണമെന്നും അധികൃതർ ഓർമപ്പെടുത്തി.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)