Posted By christymariya Posted On

തൃശൂർ സ്വദേശി ഖത്തറിൽ മരിച്ചു, മൃതദേഹം നാട്ടിലെത്തിക്കും

ദോഹ: തൃശൂർ മരുതയൂർ സ്വദേശി ഖത്തറിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഡ്രൈവറായി ജോലി ചെയ്യുന്ന മരുതയൂർ ഇക്ബാൽ നാലകത്ത് (54) ആണ് ബുധനാഴ്ച രാവിലെ മരിച്ചത്. നജിലയാണ് ഭാര്യ. മക്കൾ: തസ്നിം, മുസമ്മിൽ, അബിത്. മരുമകൻ: സുൽത്താൻ. സഹോദരങ്ങൾ: ജലീൽ, ലത്തീഫ്, ബഷീർ, ഷക്കീർ, നസീർ, ആയിഷ.

പ്രവാസി വെൽഫെയർ റിപ്പാട്രിയേഷൻ വിഭാഗം നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt​

Comments (0)

Leave a Reply

Your email address will not be published. Required fields are marked *