Posted By christymariya Posted On

2 വർഷം മതി, കിട്ടും ആകർഷക നേട്ടം; ഇതിലും മികച്ച നിക്ഷേപപദ്ധതി സ്വപ്നത്തിൽ മാത്രം, അറിയേണ്ടേ നിങ്ങൾക്ക്?

ഇത്തവണ ഒരു നിക്ഷേപം തുടങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഒട്ടും മടിക്കേണ്ട, മികച്ച പദ്ധതിയാണ് മഹിള സമ്മാൻ സേവിങ്സ് സർട്ടിഫിക്കറ്റ്. 2025 മാർച്ച് 31-ന് അവസാനിക്കുന്ന പദ്ധതിയിൽ ഇപ്പോൾ നിക്ഷേപിച്ചാൽ മികച്ച നേട്ടം ലഭിക്കും. സ്ത്രീകളുടെ സമ്പാദ്യശീലം വർധിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്ത പദ്ധതിയാണിത്. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും പെൺകുട്ടികൾക്കും നിക്ഷേപം നടത്താം.നിക്ഷേപം 1000 രൂപയാണ് കുറഞ്ഞ നിക്ഷേപം. 100 രൂപയുടെ ഗുണിതങ്ങളായി നിക്ഷേപിക്കാം. പരമാവധി നിക്ഷേപം രണ്ട് ലക്ഷം രൂപ. 2 വർഷമാണ് നിക്ഷേപ കാലയളവ്.
പലിശ

7.5 ശതമാനമാണ് പലിശ.ഏറ്റവും കൂടുതൽ പലിശ നൽകുന്ന ഒരു നിക്ഷേപ പദ്ധതി കൂടിയാണ് മഹിള സമ്മാൻ സേവിങ്സ് സർട്ടിഫിക്കറ്റ്. അതായത്, രണ്ട് ലക്ഷം രൂപ നിക്ഷേപിക്കുന്ന ഒരാൾക്ക് രണ്ട് വർഷം കഴിയുമ്പോൾ പലിശയടക്കം 2,32,044 രൂപ തിരിച്ചു ലഭിക്കും. ഒരു ലക്ഷം രൂപ നിക്ഷേപിക്കുമ്പോൾ ലഭിക്കുന്ന തുക 1,16,022 രൂപ

പിൻവലിക്കൽ

രണ്ട് വർഷമാണ് കാലയളവെങ്കിലും അത്യാവശ്യമെങ്കിൽ ഒരു വർഷത്തിനു ശേഷം പിൻവലിക്കാൻ അനുവദിക്കുന്നുണ്ട്. അതായത്, നിക്ഷേപത്തിന്റെ 40 ശതമാനം വരെ പിഴയൊന്നും കൂടാതെ പിൻവലിക്കാം.

പുരുഷന്മാർക്ക് അക്കൗണ്ട് തുറക്കാമോ?

സ്ത്രീകൾക്കായുള്ള പദ്ധതിയാണിത്. അതിനാൽ പുരഷന്മാർക്ക് അവരുടെ ഭാര്യമാരുടെ പേരിൽ അക്കൗണ്ട് തുറക്കാം. അതായത്, വിവാഹിതൻ ആണെങ്കിൽ ഭാര്യ, മകൾ, അമ്മ, സഹോദരിമാർ എന്നിവരുടെ പേരിൽ പദ്ധതി ആരംഭിക്കാം. വിവാഹിതനല്ലെങ്കിൽ അമ്മയുടെയോ, സഹോദരിമാരുടെയോ പേരിൽ നിക്ഷേപം നടത്താം.

അക്കൗണ്ട് തുറക്കാൻ ആവശ്യമായ രേഖകൾ

മഹിളാ സമ്മാൻ സേവിങ്സ് സർട്ടിഫിക്കറ്റ് അക്കൗണ്ട് തുറക്കാൻ ഈ രേഖകൾ സമർപ്പിക്കേണ്ടതുണ്ട്:

1 അപേക്ഷാ ഫോം

2 പെർമനന്റ് അക്കൗണ്ട് നമ്പർ ( പാൻ ) കാർഡ്, ഡ്രൈവിങ് ലൈസൻസ് , വോട്ടേഴ്‌സ് ഐഡി , ആധാർ കാർഡ് തുടങ്ങിയയവിൽ ഏതെങ്കിലും

3 പുതിയ അക്കൗണ്ട് ഉടമകൾക്കുള്ള KYC ഫോം

4 പേ സ്ലിപ്പ്

പോസ്റ്റ് ഓഫീസ് വഴിയും പൊതുമേഖലാ ബാങ്ക് വഴിയും പദ്ധതിയിൽ ചേരാം.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt​

Comments (0)

Leave a Reply

Your email address will not be published. Required fields are marked *