
ലണ്ടൻ ഹീത്രൂ വിമാനത്താവളം അടച്ചിടൽ; യാത്രാ തടസ്സം നേരിട്ട വിമാനങ്ങളുടെ പട്ടിക പുറത്ത് വിട്ട് ഖത്തർ എയർവേയ്സ്, യാത്രക്കാർക്കായി സൗകര്യങ്ങൾ
ദോഹ∙ പടിഞ്ഞാറൻ ലണ്ടനിലെ പവർ സ്റ്റേഷനിലുണ്ടായ തീപിടിത്തത്തെ തുടർന്ന് ഹീത്രൂ വിമാനത്താവളം അടച്ചിട്ടത് ഖത്തർ എയർവേയ്സിന്റെ ദോഹ–ലണ്ടൻ സർവീസുകളെയും സാരമായി ബാധിച്ചു. യാത്രാ തടസ്സം നേരിട്ട വിമാനങ്ങളുടെ വിവരങ്ങളും കമ്പനി പുറത്തുവിട്ടു. യാത്രക്കാർക്കായി സൗകര്യങ്ങൾ ഏർപ്പെടുത്തിയതായും അധികൃതർ. ദോഹയിൽ നിന്ന് ലണ്ടൻ ഹീത്രു വിമാനത്താവളത്തിലേക്കും തിരിച്ച് ദോഹയിലേക്കുമുള്ള ഖത്തർ എയർവേയ്സിന്റെ സർവീസുകളെയാണ് അടച്ചിടൽ ബാധിച്ചത്.
∙ തടസ്സം നേരിട്ട വിമാനങ്ങൾ
ദോഹ–ഹീത്രൂ: ക്യൂആർ11, ക്യൂആർ 107, ക്യൂആർ 003, ക്യൂആർ 007.
ലണ്ടൻ ഹീത്രൂ–ദോഹ: ക്യൂആർ 006, ക്യൂആർ 010, ക്യൂആർ 004, ക്യൂആർ 008.
ഈ വിമാനങ്ങളിലെ യാത്രക്കാർക്ക് ആവശ്യമായ സേവനങ്ങൾ ഉറപ്പാക്കുന്നതിനായി വിമാനത്താവളങ്ങളിലെ പ്രത്യേക ടീമുകളെയും കസ്റ്റമർ കെയർ ജീവനക്കാരെയും ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ പ്രസ്താവനയിൽ അറിയിച്ചു
പവർ സ്റ്റേഷനിലെ തീപിടിത്തത്തെ തുടർന്ന് വിമാനത്താവളത്തിലുൾപ്പെടെ പടിഞ്ഞാറൻ ലണ്ടനിലുടനീളം വൈദ്യുതി മുടങ്ങിയ സാഹചര്യത്തിൽ യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് വെള്ളിയാഴ്ച പുലർച്ചെ മുതൽ 24 മണിക്കൂർ നേരത്തേക്കാണ് ഹീത്രൂ വിമാനത്താവളം അടച്ചിട്ടിരിക്കുന്നത്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)