
ഖത്തറിൽ ഇന്ന് മുതൽ പൊടി നിറഞ്ഞ കാലാവസ്ഥക്ക് സാധ്യത, തണുപ്പ് കൂടുമെന്ന് ക്യുഎംഡി
മാർച്ച് 23 ഞായറാഴ്ച്ച മുതൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) അറിയിച്ചു.
പൊടി നിറഞ്ഞ കാലാവസ്ഥയ്ക്ക് ഈ കാറ്റ് കാരണമായേക്കാം, ചില സ്ഥലങ്ങളിൽ വ്യക്തമായ കാഴ്ച്ചയുണ്ടാകാൻ സാധ്യതയില്ല. ഈ സമയത്ത് സമുദ്ര പ്രവർത്തനങ്ങൾക്കുള്ള മുന്നറിയിപ്പുകളും ഉണ്ടാകും.
താപനില വളരെയധികം കുറയാൻ സാധ്യതയുള്ളതിനാൽ പതിവിലും തണുപ്പ് അനുഭവപ്പെടാൻ സാധ്യതയുണ്ട്.
എല്ലാവരും ജാഗ്രത പാലിക്കാനും ഏറ്റവും പുതിയ കാലാവസ്ഥാ അപ്‌ഡേറ്റുകൾക്കായി ഒഫീഷ്യൽ സോഴ്‌സുകൾ പരിശോധിക്കാനും ക്യുഎംഡി നിർദ്ദേശിക്കുന്നു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)