Posted By christymariya Posted On

പ്രവാസി മലയാളി ഖത്തറിൽ അന്തരിച്ചു; വിട പറഞ്ഞത് പ്രവാസ ലോകത്തെ ആഘോഷങ്ങളിലെ നിറസാന്നിധ്യം

ദോഹ ∙ ഗൾഫ് മേഖലയിലെ ഇവന്റ് സംഘാടനത്തിലെ പ്രമുഖൻ ഹരി നായർ ഖത്തറിൽ അന്തരിച്ചു. ഇവന്റ് ഓഡിയോ വിഷ്വൽ രംഗത്തെ സാന്നിധ്യമായിരുന്നു ഹരി (50). ഖത്തറും യുഎഇയും ഉൾപ്പെടെ വിവിധ ഗൾഫ് രാജ്യങ്ങളിൽ വലിയ സ്റ്റേജ് ഷോകൾക്ക് ഓഡിയോ വിഷ്വൽ സംവിധാനം ഒരുക്കിയിട്ടുണ്ട്. അസുഖത്തെ തുടർന്ന്  ഖത്തറിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രി ഹമദ്ആ ശുപത്രിയിൽ വച്ചായിരുന്നു മരണം. പാലക്കാട് കല്ലടി സ്വദേശിയാണ്.

നേരത്തെ ദുബായ് ആസ്ഥാനമായ മീഡിയ പ്രോ ഇന്റർനാഷനലിൽ പ്രവർത്തിച്ചു. യുഎഇയിൽ നിരവധി വൻകിട സ്റ്റേജ് പരിപാടികളുടെ മുൻപന്തിയിൽ പ്രവർത്തിച്ചിരുന്നു. ഖത്തറിൽ ക്ലാർക്ക് എ.വി.എൽ മാനേജിങ് പാർട്ണറുമായി പ്രവർത്തിക്കുകയായിരുന്നു. ഖത്തറിൽ ഫിഫ ലോകകപ്പ് ഫുട്ബാളിന്റെ വിവിധ ​ഫാൻ ഷോകൾ,  ബ്രയാൻ ആഡംസ്, എ.ആർ റഹ്മാൻ, എന്നിവർ ഉൾപ്പെടെ സംഗീത പരിപാടികൾ എന്നിവയിലൂടെ ഓഡിയോ വിഷ്വൽ പ്രൊഡക്ഷനുകൾക്ക് നേതൃത്വം നൽകി. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt​

Comments (0)

Leave a Reply

Your email address will not be published. Required fields are marked *