
സൈബര്‍ സാമ്പത്തിക തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തരമന്ത്രാലയം
ദോഹ: സൈബര്‍ സാമ്പത്തിക തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തരമന്ത്രാലയം. സൈബർ കുറ്റകൃത്യങ്ങളുടെ അപകടസാധ്യതകളിൽ നിന്നും ഭീഷണികളിൽ നിന്നും സുരക്ഷിതരായിരിക്കാൻ ആവശ്യമില്ലാത്ത ലിങ്കുകൾ തുറക്കുന്നത് ഒഴിവാക്കണമെന്നും അജ്ഞാത ഉറവിടങ്ങളിൽ നിന്നുള്ള സന്ദേശങ്ങൾക്ക് മറുപടി നൽകരുതെന്നും ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു. ഇ-മെയിലുകളോ സന്ദേശമയക്കാനുള്ള സേവനങ്ങളോ വഴി സൈബർ ആക്രമണങ്ങൾക്ക് ഇരയാകുന്നതിനെക്കുറിച്ച് ജനങ്ങൾ ജാഗ്രത പാലിക്കണം. ലിങ്കിൽ ക്ലിക്ക് ചെയ്തോ, ഫയലുകൾ അടങ്ങിയ അറ്റാച്ച്‌മെന്റുകൾ ഓപൺ ചെയ്തോ പ്രതികരിക്കുന്നതോടെ സൈബർ ആക്രമണത്തിന് വഴി തുറക്കുകയാണ്. ഷോപ്പിങ് മാളുകളുടെയും ഹൈപ്പര്‍മാര്‍ക്കറ്റുകളുടെയും പേരില്‍ വന്‍ തുക സമ്മാനം നേടിയെന്ന
പേരില്‍ എസ്എംഎസുകളും ലിങ്കുകളും പ്രചരിക്കുന്നുണ്ട്, എടിഎം വിവരങ്ങള്‍ ചോദിച്ച് ബാങ്കുകളില്‍ നിന്നെന്ന
വ്യാജേനയുള്ള കോളുകളും തട്ടിപ്പിനായി ഉപയോഗിക്കുന്നു. സൈബർ കുറ്റകൃത്യങ്ങളും ഫിഷിങ് പോലുള്ള തട്ടിപ്പുകളും ശ്രദ്ധയിൽ പെട്ടാൽ ആഭ്യന്തര മന്ത്രാലയത്തിന്റെ സേവന കേന്ദ്രങ്ങളിൽ നേരിട്ട് സന്ദർശിച്ചോ മെട്രാഷ് വഴിയോ അധികൃതർക്ക് വിവരങ്ങൾ കൈമാറണമെന്ന് മന്ത്രാലയം അഭ്യാർഥിച്ചു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)