
ആകാശത്ത് നാടകീയ രംഗങ്ങൾ: അക്രമാസക്തനായ യാത്രക്കാരനെ കെട്ടിയിട്ടു, പറന്നുയർന്ന് മണിക്കൂറുകൾക്കകം വിമാനം തിരിച്ചിറക്കി
ബര്‍ലിന്‍ ∙ യാത്രക്കാരൻ ബഹളം വച്ചതിനെ തുടർന്ന് ലുഫ്‌താൻസ വിമാനം തിരിച്ചിറക്കി. 355 യാത്രക്കാരുമായി ഫ്രാങ്ക്ഫർട്ടിലേക്കുള്ള ലുഫ്‌താൻസ ഫ്ലൈറ്റ് എൽഎച്ച് 499 വിമാനത്തിലാണ് സംഭവം നടന്നത്. പരിഭ്രാന്തനായ ഒരു യാത്രക്കാരനാണ് വിമാനം തിരിച്ചിറക്കിയതിന് കാരണമെന്ന് കമ്പനി അധികൃതർ അറിയിച്ചു. ശനിയാഴ്ച മെക്സിക്കോ സിറ്റിയിൽ നിന്ന് പറന്നുയർന്ന ബോയിങ് 747 വിമാനം 11 മണിക്കൂറിനുള്ളിൽ ഫ്രാങ്ക്ഫർട്ടിൽ എത്തേണ്ടതായിരുന്നു. എന്നാൽ പറന്നുയർന്ന് അൽപസമയത്തിനുള്ളിൽ ഒരു യാത്രക്കാരൻ നിലവിളിക്കുകയും ബഹളം വയ്ക്കാൻ തുടങ്ങുകയും ചെയ്തു.
യാത്രക്കാരൻ എഴുന്നേറ്റ് നിന്ന് മദ്യം ആവശ്യപ്പെട്ടു. ഈ യാത്രക്കാരനെ ശാന്തനാക്കാൻ നടത്തിയ ശ്രമം പരാജയപ്പെട്ടില്ല. വിമാന ജീവനക്കാർക്ക് അയാളിൽ നിന്ന് ഭീഷണി തോന്നിയതിനെത്തുടർന്ന് വിമാനം തിരിച്ചിറക്കാൻ തീരുമാനിക്കുകയായിരുന്നു. ഗൾഫ് ഓഫ് മെക്സിക്കോയ്ക്ക് മുകളിലൂടെ പറക്കുകയായിരുന്ന വിമാനം തിരികെ മെക്സിക്കോ സിറ്റിയിലെ വിമാനത്താവളത്തിലേക്ക് പോയി
അക്രമാസക്തനാകാൻ തുടങ്ങിയ യാത്രക്കാരനെ ക്രൂ അംഗങ്ങൾ കേബിൾ ഉപയോഗിച്ച് ഇയാളെ കെട്ടിയിട്ടു. ഏകദേശം രണ്ടര മണിക്കൂറിന് ശേഷം ബോയിങ് 747 വിമാനം മെക്സിക്കോയിൽ തിരിച്ചെത്തി. തുടർന്ന് പ്രശ്സനമുണ്ടാക്കിയ യാത്രക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ അന്വേഷണം നടക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. സംഭവത്തെത്തുടർന്ന് ലുഫ്‌താൻസ വിമാനം ഫ്രാങ്ക്ഫർട്ടിൽ വൈകിയാണ് എത്തിയത്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)