Posted By christymariya Posted On

ഈദ് ആഘോഷമാക്കാൻ ലുസെയ്ൽ സ്കൈ ഫെസ്റ്റിവൽ ഏപ്രിൽ 3 മുതൽ

ദോഹ ∙ ഖത്തറിന്റെ  ആകാശത്ത് വിസ്മയം തീർത്ത് ലുസെയ്ൽ സ്കൈ ഫെസ്റ്റിവലിന് ഏപ്രിൽ 3ന് തുടക്കമാകും. ഖത്തറി ദിയാറുമായി സഹകരിച്ച് വിസിറ്റ്  ഖത്തർ  സംഘടിപ്പിക്കുന്ന സ്കൈ ഫെസ്റ്റിവൽ ഗൾഫ് മേഖലയിലെ ഇത്തരത്തിലുള്ള ഏറ്റവും വലിയ പരിപാടിയാണെന്ന് സംഘാടകരായ ഖത്തർ ടൂറിസം വിശദമാക്കി. ലുസെയ്​ലിലെ അൽ സദ്ദ് പ്ലാസയിൽ നടക്കുന്ന ഫെസ്റ്റിവൽ ഇത്തവണത്തെ   ചെറിയ പെരുന്നാൾ ആഘോഷങ്ങൾക്ക് ഫെസ്റ്റിവൽ മാറ്റ് കൂട്ടും.   രാജ്യാന്തര  എയറോബാറ്റിക്സ്, സ്കൈ ഡൈവിംഗ്, സ്കൈറൈറ്റിങ് പ്രകടനങ്ങൾ, ഹൈ-സ്പീഡ് ജെറ്റ് ഡിസ്പ്ലേകൾ എന്നിവയുൾപ്പെടെയുളള ആകാശ പ്രകടനങ്ങൾ ലുസെയ്ൽ  സ്കൈ ഫെസ്റ്റിവലിൽ ഉണ്ടാകും . ലേസർ ഡിസ്പ്ലേകൾ, ആകാശ പൈറോടെക്നിക്കുകൾ എന്നിവ ഉപയോഗിച്ച്  സൃഷ്ടിക്കുന്ന വിമാനങ്ങളുടെ രൂപങ്ങൾ, ഡ്രോൺ ഷോകളും പ്രേക്ഷകർക്ക് കാണാം.

ആകാശ കാഴ്ചകൾക്കപ്പുറം  വിവിധ രുചികളിലുള്ള വിപുലമായി ഫുഡ് പ്രദർശനവും   നടക്കും . കുട്ടികൾക്കും  കുടുംബങ്ങൾക്കുമായി വിവിധ മത്സരങ്ങൾ , കാലപ്രദർശനങ്ങൾ, വിനോദ പരിപാടികൾ  തുടങ്ങിയവയും  അരങ്ങേറും. ഏപ്രിൽ 5 നാണ് ഫെസ്റ്റിവൽ സമാപിക്കുന്നത്. ദിവസവും വൈകിട്ട് 4 മുതൽ രാത്രി 10 മണി വരെയാണ് മേളയിലേക്ക് പ്രവേശനം. 

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *