
തൃശൂർ സ്വദേശിയായ യുവാവ് ഖത്തറിൽ മരിച്ചു
തൃശൂർ സ്വദേശിയായ യുവാവ് ഖത്തറിൽ മരിച്ചു ദോഹ: തൃശൂർ രാമവർമപുരം സ്വദേശിയായ യുവാവ് ഖത്തറിൽ മരിച്ചു. കുറ്റിമുക്ക് രോഷിനി മൻസിലിൽ ഷാഹിൻ ഖാൻ(34) ആണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.
ഖത്തറിലെ ആംകൊ ലോജിസ്റ്റിക്ക്സ് കമ്പനി ജീവനക്കാരനാണ്. ഭാര്യ:കരിഷ്മ ഷാഹിൻ. എട്ട് വയസുള്ള ഫാസിയ ഷാഹിൻ ഏക മകളാണ്. പിതാവ്: അയ്യൂബ് ഖാൻ, മാതാവ്: മഹ്‌മൂദ. യൂസുഫ് ഖാൻ, ഷാദിൽ ഖാൻ എന്നിവർ സഹോദരങ്ങളാണ്.
നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ കൊണ്ടു പോകുമെന്ന് കെ.എം.സി.സി ഖത്തർ അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. തൃശൂർ കാളത്തോട് ജുമാമസ്ജിദിൽ മയ്യിത്ത് നമസ്കാരവും ഖബറടക്കവും നടക്കും.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)