
ഖത്തറിൽ ഈദ് നമസ്കാരം രാവിലെ 5.43ന്; ക്രമീകരണങ്ങൾ ഇങ്ങനെ
ദോഹ: ഖത്തറിൽ ചെറിയ പെരുന്നാൾ നമസ്കാരം രാവിലെ 5.43ന്. ഔഖാഫ് ഇസ്‍ലാമികകാര്യ മന്ത്രാലയമാണ് നമസ്കാര സമയം പ്രഖ്യാപിച്ചത്. പള്ളികളും, ഈദ് ഗാഹുകളും ഉൾപ്പെടെ 690 സ്ഥലങ്ങളിൽ ഈദ് നമസ്കാരം നടക്കുമെന്നും ഔഖാഫ് അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി വിപുലമായ ക്രമീകരണങ്ങളാണ് പെരുന്നാൾ ആഘോഷങ്ങൾക്കായി ഒരുക്കിയത്.
ലോകകപ്പ് ഫുട്ബാൾ വേദിയായ എജുക്കേഷൻ സിറ്റി സ്റ്റേഡിയം തുടർച്ചയായി മൂന്നാം തവണയും ഈദ് നമസ്കാരത്തിന് വേദിയാകും. ഇൻഡസ്ട്രിയൽ ഏരിയയിലെ ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയം പാർക്കിങ് ഏരിയയിൽ വർകേഴ്സ് സപ്പോർട്ട് ആന്റ് ഇൻഷുറൻസ് ഫണ്ട് നേതൃത്വത്തിലും ഈദ് നമസ്കാരം സംഘടിപ്പിക്കും.
അതിനിടെ, മാർച്ച് 29 ശനിയാഴ്ച മാസപ്പിറവി നിരീക്ഷിക്കാൻ ഔഖാഫിനു കീഴിലെ ചന്ദ്രമാസപ്പിറവി നിരീക്ഷണ കമ്മിറ്റി നിർദേശിച്ചു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)