
ഈദ് അൽ ഫിത്തർ ആഘോഷങ്ങൾക്കായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി മുനിസിപ്പാലിറ്റി മന്ത്രാലയം
ഖത്തറിലെ കുടുംബങ്ങൾക്ക് ഈദ് അൽ ഫിത്തർ അവധിക്കാലം ആസ്വദിക്കാൻ മുനിസിപ്പാലിറ്റി മന്ത്രാലയം എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി. പാർക്കുകളും പൊതു ഉദ്യാനങ്ങളും മികച്ച സൗകര്യങ്ങളോടെ, അറ്റകുറ്റപ്പണികൾ നടത്തി, ശുചീകരിച്ച് വളരെയധികം മെച്ചപ്പെടുത്തിയിട്ടുണ്ട്.
സുരക്ഷിതവും മനോഹരവുമായ അനുഭവം നൽകുന്നതിനായി, ശുചീകരണത്തിനും പരിപാലനത്തിനായി അധിക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. സുഖപ്രദമായ ഇരിപ്പിടങ്ങൾ, വൃത്തിയുള്ള പൊതു വിശ്രമമുറികൾ, കൃത്യമായി പരിപാലിക്കുന്ന ഹരിത ഇടങ്ങൾ എന്നിവ ക്രമീകരിച്ചിട്ടുണ്ട്.
സന്ദർശനങ്ങൾ എളുപ്പമാക്കുന്നതിന്, വിനോദ സൗകര്യങ്ങൾക്കായുള്ള ഓൺലൈൻ റിസർവേഷൻ സേവനവും അതിനു പുറമെ പരിപാടികളുടെ ഷെഡ്യൂളുകൾക്കും പാർക്ക് സ്‌പേസുകൾക്കുമായി ഒരു മൊബൈൽ ആപ്പും അവതരിപ്പിച്ചിട്ടുണ്ട്.
പബ്ലിക് പാർക്ക് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ മുഹമ്മദ് ഇബ്രാഹിം അൽ സാദ, എല്ലാ പാർക്കുകളും സന്ദർശകരെ സ്വാഗതം ചെയ്യാൻ തയ്യാറാണെന്ന് സ്ഥിരീകരിച്ചു. 24 മണിക്കൂറും നടത്തുന്ന അറ്റകുറ്റപ്പണികൾ, മികച്ച ഇരിപ്പിടങ്ങൾ, കുട്ടികൾക്കുള്ള കളിസ്ഥലങ്ങൾ തുടങ്ങിയ മെച്ചപ്പെടുത്തലുകൾ എന്നിവയെക്കുറിച്ച് അദ്ദേഹം എടുത്തു പറഞ്ഞു.
മേഖലയിലെ പാർക്കുകൾ സന്ദർശകർക്കായി പൂർണ്ണമായും തയ്യാറാണെന്ന് അൽ ഖോർ, അൽ തഖിര മുനിസിപ്പാലിറ്റിയുടെ ജനറൽ ഡയറക്ടർ അബ്ദുല്ല ഇബ്രാഹിം അൽ സാദ പറഞ്ഞു. അൽ ഖോർ പാർക്ക് ഒഴികെയുള്ള എല്ലാ പാർക്കുകളിലും പ്രവേശനം സൗജന്യമായിരിക്കും. സുഗമമായ അനുഭവം ഉറപ്പാക്കാൻ സുരക്ഷാ സംഘങ്ങൾ ഉണ്ടാകും.
ഈദിന്റെ നാലാം ദിവസം അൽ ഖോറിൽ നടക്കുന്ന സ്പ്രിംഗ് ഫെസ്റ്റിവലിലെ മുനിസിപ്പാലിറ്റി പങ്കെടുക്കും. മാലിന്യ സംസ്‌കരണത്തെയും പുനരുപയോഗത്തെയും കുറിച്ചുള്ള രസകരമായ പ്രവർത്തനങ്ങളും അവബോധ പരിപാടികളും ഇതിൽ ഉൾപ്പെടും.
ഈ ശ്രമങ്ങളിലൂടെ, ഈദ് ആഘോഷങ്ങൾക്ക് സുരക്ഷിതവും ആസ്വാദ്യകരവും കുടുംബ സൗഹൃദപരവുമായ അന്തരീക്ഷം ഒരുക്കുക എന്നതാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)