
എട്ട് ദിവസം നീണ്ടുനിൽക്കുന്ന ഈദ് അൽ-ഫിത്തർ ആഘോഷങ്ങൾ പ്രഖ്യാപിച്ച് ഓൾഡ് ദോഹ പോർട്ട്
ഈദിന്റെ ആദ്യ ദിവസം മുതൽ എട്ട് ദിവസം നീണ്ടുനിൽക്കുന്ന ഈദ് അൽ-ഫിത്തർ ആഘോഷം ഓൾഡ് ദോഹ പോർട്ട് പ്രഖ്യാപിച്ചു. മിന ഡിസ്ട്രിക്റ്റിലും മിന പാർക്കിലുമാണ് പരിപാടികൾ നടക്കുക. സന്ദർശകർക്ക് ഖത്തറി സംസ്‌കാരം, സംഗീതം, ഫാമിലി ഫ്രണ്ട്ലി ആയ വിനോദങ്ങൾ എന്നിവ മനോഹരമായി ആസ്വദിക്കാനുള്ള അവസരം ഇത് നൽകും.
വ്യാഴാഴ്ച്ച ഓൾഡ് ദോഹ തുറമുഖം പുറത്തുവിട്ട പ്രസ്‌താവന പ്രകാരം, ആഘോഷങ്ങൾ ദിവസവും വൈകുന്നേരം 4:00 മുതൽ രാത്രി 10:00 വരെ നീണ്ടുനിൽക്കും. ഈദിന്റെ ചൈതന്യം ഉയർത്തിക്കാട്ടുന്ന സാംസ്‌കാരിക പ്രകടനങ്ങൾ സന്ദർശകർക്ക് കാണാൻ കഴിയും. അൽ-ബന്ദറിൽ ഒരു പരമ്പരാഗത മാരിടൈം ബാൻഡ് പരിപാടി അവതരിപ്പിക്കും, കൂടാതെ വ്യത്യസ്ത കലാകാരന്മാർ മിന ഡിസ്ട്രിക്റ്റിലുടനീളം ലൈവ് മ്യൂസിക്ക് അവതരിപ്പിക്കും. കുട്ടികൾക്കായി രസകരമായ പ്രവർത്തനങ്ങൾ, കളിസ്ഥലങ്ങൾ, എല്ലാവരെയും രസിപ്പിക്കുന്നതിനായി വിവിധ കുടുംബ സൗഹൃദ പരിപാടികൾ എന്നിവയും ഉണ്ടായിരിക്കും.
“ഓൾഡ് ദോഹ പോർട്ടിനെ സവിശേഷമാക്കുന്ന സമൂഹം, ആതിഥ്യം, പാരമ്പര്യം എന്നിവയുടെ മൂല്യങ്ങളെയാണ് ഞങ്ങളുടെ ഈദ് ആഘോഷങ്ങളും പ്രതിഫലിപ്പിക്കുന്നത്.” ഓൾഡ് ദോഹ തുറമുഖത്തിന്റെ സിഇഒ എഞ്ചിനീയർ മുഹമ്മദ് അബ്ദുല്ല അൽ മുല്ല പറഞ്ഞു. “കുടുംബങ്ങൾക്ക് ഒത്തുചേരാനും, സംസ്‌കാരം അനുഭവിക്കാനും, സന്തോഷകരമായ ഓർമ്മകൾ സൃഷ്ടിക്കാനും കഴിയുന്ന ഒരു ഇടം നൽകുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്. ഖത്തറിന്റെ സമുദ്ര കവാടമെന്ന നിലയിൽ, തുറമുഖത്തെ ഓരോ ആഘോഷവും നമ്മുടെ രാജ്യത്തിന്റെ ഭൂതം, വർത്തമാനം, ഭാവി എന്നിവ പ്രദർശിപ്പിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.” അദ്ദേഹം കൂട്ടിച്ചേർത്തു.
ചരിത്രം, ടൂറിസം, സംസ്‌കാരം എന്നിവ ഒത്തുചേരുന്ന ഒരു ഊർജ്ജസ്വലമായ സ്ഥലത്തേക്ക് പ്രാദേശിക, അന്തർദേശീയ സന്ദർശകരെ കൊണ്ടുവരിക എന്ന ഓൾഡ് ദോഹ തുറമുഖത്തിന്റെ ലക്ഷ്യത്തെ ഈ ഈദ് പരിപാടി പിന്തുണയ്ക്കുന്നു. ഖത്തറിന്റെ പൈതൃകത്തെ ആദരിക്കുന്നതിനൊപ്പം അതിന്റെ ടൂറിസം ഭാവി രൂപപ്പെടുത്തുന്ന ഒരു പ്രധാന നാഴികക്കല്ല് എന്ന നിലയിൽ, ഓൾഡ് ദോഹ പോർട്ട് അവിസ്‌മരണീയമായ അനുഭവങ്ങൾ വാഗ്ദാനം ചെയ്യുന്നത് തുടരുന്നു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)