
ഗൾഫ് രാജ്യങ്ങളില്‍ നാളെ ചെറിയ പെരുന്നാൾ
റിയാദ്: സൗദിയിൽ മാസപ്പിറവി കണ്ടതോടെ ഖത്തര്‍ ഉള്‍പ്പെടെയുള്ള ഗൾഫ് രാജ്യങ്ങളില്‍ നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കും. അതേസമയം ഒമാനിൽ മാസപ്പിറവി കണ്ടില്ല. അതിനാൽ ഇവിടെ തിങ്കളാഴ്ചയാണ് ചെറിയ പെരുന്നാൾ ആഘോഷിക്കുക. മക്കയിൽ പെരുന്നാൾ നമസ്‌കാരം രാവിലെ 6.30ന്.
അതേസമയം, ശവ്വാൽപ്പിറ കാണാത്തതിനാൽ ഒമാനിൽ തിങ്കളാഴ്ചയായിരിക്കും ചെറിയ പെരുന്നാൾ എന്ന് ഔഖാഫ് മതകാര്യമന്ത്രാലയം അറിയിച്ചു. റമദാൻ 30ഉം പൂർത്തീകരിച്ചാണ് ചെറിയപെരുന്നാളിനെ വരവേൽക്കുന്നത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ മസ്ജിദുകളിലും ഈദ് ഗാഹുകളിലുമായി പെരുന്നാൾ നമസ്‌കാരത്തിന് വിപുല സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. വിവിധ മലയാളി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഈദുഗാഹുകൾക്ക് നാട്ടിൽനിന്നെത്തിയ പണ്ഡിതൻമാരാണ് പലയിടത്തും നേതൃത്വം നൽകുന്നത്. പെരുന്നാൾ നമസ്‌കാരത്തിന് ശേഷം ആശംസകൾ കൈമാറിയും സ്‌നേഹ ബന്ധങ്ങൾ ഊട്ടിയുറപ്പിച്ചുമായിരിക്കും വിശ്വാസികൾ വീടുകളിലേക്ക് മടങ്ങുക. മാസപ്പിറവി നിരീക്ഷിക്കുന്നതിന് വിപുലമായ സൗകര്യമായിരുന്നു രാജ്യത്ത് ഒരുക്കിയിരുന്നത്
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)