
ഖത്തറിൽ സ്വകാര്യമേഖലയിൽ മൂന്നു ദിനം അവധി
ദോഹ: സ്വകാര്യ മേഖല തൊഴിലാളികൾക്ക് മൂന്ന് ദിവസം ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ച് ഖത്തർ തൊഴിൽ മന്ത്രാലയം. മന്ത്രാലയത്തിന്റെ സമൂഹ മാധ്യമ പേജ് വഴിയാണ് അവധി പ്രഖ്യാപിച്ചത്. ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് അവധി.
അതേസമയം, അവധി ദിവസങ്ങളിൽ തൊഴിലാളികളെ ജോലിക്ക് നിയമിക്കുമ്പോൾ അധിക സമയ വേതനവ്യവസ്ഥകളും മറ്റ് അലവൻസുകളും ബാധകമായിരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)