
ഖത്തറിൽ ഏപ്രിലിലെ ഇന്ധനവില പ്രഖ്യാപിച്ചു
ദോഹ: ഖത്തറിൽ ഏപ്രിലിലെ ഇന്ധനവില പ്രഖ്യാപിച്ചു. സൂപ്പര്‍ ഗ്രേഡ് പെട്രോള്‍ വിലയില്‍ കുറവ്. മാർച്ചിൽ 2.10 റിയാലായിരുന്ന സൂപ്പർ ഗ്രേഡ് പെട്രോളിന്റെ ഇന്ധന വില ഏപ്രില്‍ മാസം 2.05 റിയാലായി കുറച്ചു. അതേസമയം, പ്രീമിയം ഗ്രേഡ് പെട്രോളിന് മാർച്ചിലെ 2.05 റിയാലിൽ നിന്ന് ഏപ്രിലിൽ 2 റിയാലായിരിക്കും. ഡീസലിന്റെ വില ലിറ്ററിന് 2.05 റിയാലിൽ മാറ്റമില്ലാതെ തുടരുന്നു.ഖത്തർ എനർജിയാണ് ഇന്ധനവില പ്രഖ്യാപിച്ചത്. രാജ്യാന്തര എണ്ണ വിപണി അനുസരിച്ച് 2017 സെപ്റ്റംബർ മുതലാണ് എല്ലാ മാസവും ഇന്ധനവില പുതുക്കി നിശ്ചയിക്കാൻ തുടങ്ങിയത്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)