
ഖത്തറിൽ നാളെ മുതൽ താപനില ഉയരും
ദോഹ: ഖത്തറിൽ നാളെ മുതൽ താപനില ഉയരും. ഖത്തർ കാലാവസ്ഥാ വകുപ്പിന്റെ (ക്യുഎംഡി) പുതിയ അപ്‌ഡേറ്റ് അനുസരിച്ച്, ഉച്ചയ്ക്ക് 22 ഡിഗ്രി സെല്‍ഷ്യസ് മുതൽ 37ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള ഉയർന്ന താപനില രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് പുതിയ പ്രവചനം. ഇത് സംബന്ധിച്ച് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് ചുവപ്പ് നിറത്തിലുള്ള പ്രവചന ഭൂപടവും പങ്കുവച്ചിട്ടുണ്ട്. ഈ കാലാവസ്ഥ പ്രതിഭാസം ഈ ആഴ്ച മുഴുവൻ തുടരുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. അതേസമയം ഇതിലും ഉയർന്ന താപനില ഈ മാസം അവസാനം എത്തുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)