
ചുമക്കുമ്പോള്‍ രക്തം ഛര്‍ദിക്കും, കടുത്ത പനി; കോവിഡിന് സമാനമായ പുതിയ ‘വൈറസ്’ പടരുന്നതായി റിപ്പോര്‍ട്ടുകള്‍
റഷ്യയില്‍ അജ്ഞാത വൈറസ് പടരുന്നതായി റിപ്പോര്‍ട്ടുകള്‍. കൊവിഡിന് സമാനമായ ലക്ഷണങ്ങളോട് കൂടിയ വൈറസാണ് പടരുന്നത്. പേശികളുടെ ബലക്ഷയം, ചുമയ്ക്കുമ്പോള്‍ രക്തം, കടുത്തതും നീണ്ടുനില്‍ക്കുന്നതുമായ പനി തുടങ്ങി കൊവിഡിന് സമാനമായ ലക്ഷണങ്ങളാണ് രോഗബാധിതര്‍ക്കുള്ളത്. രോഗികളില്‍ കൊവിഡ്19, ഇന്‍ഫ്ലുവന്‍സ എന്നീ വൈറസുകള്‍ പ്രവേശിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ചെങ്കിലും ഫലം നെഗറ്റീവായിരുന്നു. ഇതോടെ റഷ്യയില്‍ അജ്ഞാതോഗം പകരുന്നെന്ന രീതിയിലാണ് വാര്‍ത്തകള്‍ പുറത്തുവന്നത്. എന്നാല്‍, രാജ്യത്തെ പൊതുജനാരോഗ്യ നിരീക്ഷണ ഏജൻസിയായ റോസ്‌പോട്രെബ്നാഡ്‌സർ ഇത് നിഷേധിച്ചു. അജ്ഞാത വൈറസ് റഷ്യയില്‍ പടരുന്നെന്നതിന് ഒരു തെളിവുമില്ലെന്നാണ് ഏജന്‍സി പറയുന്നു. ഇൻഫ്ലുവൻസ ലക്ഷണങ്ങള്‍ക്ക് സമാനമായ ബാക്ടീരിയ അണുബാധയാകാമെന്നും മൈകോപ്ലാസ്മ ന്യുമോണിയ മൂലമാകാം രോഗവ്യാപനമെന്നും അധികൃതർ വ്യക്തമാക്കി. ചില രോഗികള്‍ക്ക് ആഴ്ചകളോളം നീണ്ട പനി അനുഭവപ്പെടുന്നുണ്ടെന്നും ആന്‍റിബോഡി ചികിത്സയ്ക്ക് ശേഷം ചുമയ്ക്കുമ്പോള്‍ രക്തം വരുന്നതുമായും ആളുകള്‍ പറഞ്ഞു. എന്നാല്‍, നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് റഷ്യൻ ഉദ്യോഗസ്ഥർ പറയുന്നത്.
Comments (0)