
ഇനി ലോകത്ത് ആരുമായും സൗഹൃദമാകാം, ചാറ്റുകൾക്ക് തത്സമയ തർജമ, ഫീച്ചറുമായി വാട്സാപ്പ്
ലോകമാകമാനം ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൊന്നാണ് വാട്‌സാപ്പ്. സന്ദേശങ്ങള്‍ പെട്ടെന്ന് കൈമാറാനായി ഉപയോഗിക്കുന്ന വാട്ട്‌സാപ്പില്‍ ഇന്ന് ഒരുപാട് പുതിയ ഫീച്ചറുകള്‍ നിലവിലുണ്ട്. ഇപ്പോഴിതാ ഇന്‍കമിങ്ങ് ചാറ്റുകള്‍ ആപ്പിനുള്ളില്‍ നിന്ന് കൊണ്ട് തന്നെ വിവര്‍ത്തനം ചെയ്യാന്‍ സഹായിക്കുന്ന പുതിയ ട്രാന്‍സ്ലേഷന്‍ ഫീച്ചര്‍ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് വാട്‌സാപ്പ്.
ഡൗണ്‍ലോഡ് ചെയ്യാനാവുന്ന ഭാഷാപാക്കുകള്‍ ഉപയോഗിച്ചാണ് ഈ ടൂള്‍ പ്രവര്‍ത്തിക്കുക. സംഭാഷണങ്ങള്‍ പൂര്‍ണമായും എന്‍ ക്രിപ്റ്റ് ചെയ്യപ്പെടുമെന്നതിനാല്‍ സ്വകാര്യതയെ പറ്റിയുള്ള ആശങ്കകളും വേണ്ട. ചാറ്റ് സെറ്റിങ്ങ്‌സ് സെക്ഷനില്‍ ഇതിനായി ട്രാന്‍സ്ലേറ്റ് മെസേജസ് എന്ന ടോഗിള്‍ ഓരോ ചാറ്റ് അടിസ്ഥാനത്തിലും കാണാന്‍ കഴിയുന്ന വിധമാകും സംവിധാനം. ഈ ഫീച്ചര്‍ ആക്ടീവ് ആക്കിയാല്‍ നിലവില്‍ സ്പാനിഷ്, അറബിക്, ഹിന്ദി,റഷ്യന്‍,പോര്‍ച്ചുഗീസ് തുടങ്ങിയ ഭാഷകള്‍ ട്രാന്‍സ്ലേറ്റ് ചെയ്യാനാകും.
ഒരു ഭാഷ തിരെഞ്ഞെടുത്താല്‍ ആ ഭാഷാപായ്ക്കും ഫോണില്‍ ഡൗണ്‍ലോഡ് ആകും. ഉപഭോക്താക്കള്‍ക്ക് ചാറ്റിലെ ത്രി-ഡോട്ട് മെനുവില്‍ പോയി വ്യൂ ട്രാന്‍സ്ലേഷന്‍ ഓപ്ഷന്‍ എടുക്കാന്‍ സാധിക്കും.നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ചെറിയ വിഭാഗം ഉപഭോക്താക്കള്‍ക്ക് മാത്രമാണ് സേവനം ലഭ്യമായിട്ടുള്ളത്.
Comments (0)