time changeറമദാൻ മാസത്തിൽ ദുബായ് എമിഗ്രേഷൻ ഉപയോക്തൃ കേന്ദ്രങ്ങളുടെ പ്രവർത്തന സമയത്തിൽ മാറ്റം; പുതിയ സമയ ക്രമം ഇപ്രകാരം
റമദാൻ പ്രമാണിച്ച് ദുബായ് എമിഗ്രേഷൻ ഉപയോക്തൃ കേന്ദ്രങ്ങളുടെ പ്രവർത്തനസമയത്തിൽ മാറ്റം. റമദാനിൽ തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണ് ഓഫീസ് പ്രവർത്തിക്കുക. വെള്ളിയാഴ്ച രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയും തുടർന്നു രണ്ടു മുതൽ 5 വരെയുമാണ് പ്രവർത്തന സമയം. അൽ ജാഫ് ലിയ അടക്കമുള്ള കേന്ദ്രങ്ങൾ പുതിക്കിയ സമക്രമത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവർത്തിക്കുക. അതേസമയം, അൽ അവീറിലുള്ള പബ്ലിക് സർവീസ് സെക് ഷൻ ആഴ്ചയിൽ എല്ലാ ദിവസവും രാവിലെ 6 മുതൽ രാത്രി 10 വരെ പ്രവർത്തിക്കുമെന്നും അധികൃതർ വ്യക്തമാക്കി. അടിയന്തര ആവശ്യങ്ങൾക്ക് ദുബായ് രാജ്യാന്തര വിമാനത്താവളം ടെർമിനൽ മൂന്നിലെ കസ്റ്റമർ ഹാപ്പിനസ് സെന്റർ 24 മണിക്കൂറും തുറന്ന് പ്രവർത്തിക്കും. കൂടാതെ, ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിന്റെ GDRFA DXB എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയും www.gdrfad.gov.ae എന്ന വെബ്‌സൈറ്റ് വഴിയും ആവശ്യക്കാർക്ക് ബന്ധപ്പെടാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 8005111 എന്ന ടോൾഫ്രീ നമ്പറിലും ബന്ധപ്പെടാം. അപേക്ഷകളുടെ നടപടിക്രമങ്ങൾ വേഗം പൂർത്തിയാക്കാനായി രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വീഡിയോ കോൾ സേവനവും ഉണ്ടാകും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ
Comments (0)