vehicle യുഎഇയിൽ വാഹനമോടിക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ എട്ടിന്റെ പണി ഉറപ്പ്
യുഎഇ; രാത്രിയിൽ ഹോൺ മുഴക്കി കുതിച്ചുപായുന്ന ബൈക്കുകളും മറ്റു വാഹനങ്ങളും പിടിച്ചെടുക്കുമെന്ന് മുന്നറിയിപ്പ് vehicle നൽകി ദുബൈ പൊലീസ്. നഗരത്തിൽ ശല്യം ഉണ്ടാക്കുന്ന ഇത്തരക്കാരെ പിടികൂടുന്നതിനായി പൊലീസ് ക്യാമ്പെയിൻ തുടങ്ങിയിട്ടുണ്ട്. അർധരാത്രിക്കുശേഷം കൂട്ടംകൂടുന്ന ബൈക്ക് യാത്രക്കാരെ നിരീക്ഷിക്കുകയും വേഗ, ശബ്ദ നിയന്ത്രണ പരിധികൾ ലംഘിക്കുന്നവർക്ക് പിഴ ചുമത്തുകയും വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്യുമെന്നാണ് പൊലീസ് നൽകുന്ന മുന്നറിയിപ്പ്. ദുബായ് പൊലീസിലെ ട്രാഫിക് ഡിപ്പാർട്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടർ ബ്രി. ജുമാ ബിൻ സുവൈദാൻ ആണ് ഇക്കാര്യങ്ങൾ പറഞ്ഞത്. അടുത്തിടെയായി ഹോൺ മുഴക്കി ശല്യമുണ്ടാക്കുന്നവരെ കുറിച്ചുള്ള പരാതികൾ വലിയ രീതിയിൽ വർദ്ധിച്ചതായും അദ്ദേഹം വ്യക്തമാക്കി. 1079 കാറുകൾ നിലവിൽ പിടിച്ചെടുത്തിട്ടുണ്ട്. വാഹനത്തിൽ ശബ്ദ നിയന്ത്രണങ്ങൾ ലംഘിച്ചാൽ 2000 ദിർഹം പിഴയും ഡ്രൈവർക്കെതിരെ 12 ബ്ലാക്ക് പോയന്റുകളുമാണ് ശിക്ഷ. നിയമപരമല്ലാത്ത രീതിയിൽ വാഹനങ്ങൾ പരിഷ്‌കരിച്ചാൽ 1000 ദിർഹം പിഴയും 12 ട്രാഫിക് പോയന്റുകളുമാണ് ശിക്ഷ. വാഹനം 30 ദിവസത്തേക്ക് കണ്ടുകെട്ടുകയും ചെയ്യും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ
Comments (0)