Posted By user Posted On

raining menയുഎഇയിൽ മഴയ്ക്കും മൂടൽ മഞ്ഞിനും സാധ്യത, ദൂരക്കാഴ്ച കുറയും; യെല്ലോ അലേർട്ട് പുറപ്പെടുവിച്ചു

യുഎഇ; നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിപ്പ് അനുസരിച്ച്, യുഎഇയിൽ ഇന്ന് പടിഞ്ഞാറൻ, raining menതീരപ്രദേശങ്ങളിൽ ഭാഗികമായി മേഘാവൃതമോ ചിലപ്പോൾ മേഘാവൃതമോ ആയിരിക്കും. മൂടൽ മഞ്ഞ് രൂപപ്പെടാനും ഇത് ദൂരക്കാഴ്ച കുറയ്ക്കാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ എൻസിഎം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വാഹനമോടിക്കുന്നവർക്ക് ജാഗ്രത പാലിക്കണമെന്നും അബുദാബി പോലീസ് സോഷ്യൽ മീഡിയയിലൂടെ മുന്നറിയിപ്പ് നൽകി. ഇലക്‌ട്രോണിക് ചിഹ്നങ്ങളിൽ പ്രദർശിപ്പിച്ചിരിക്കുന്ന വേഗപരിധിയി നോക്കി ഉറപ്പ് വരുത്താൻ വാഹനമോടിക്കുന്നവരോട് അവർ ശ്രദ്ധിക്കണമെന്നും ആവശ്യപ്പെടുന്നു. അബുദാബിയിൽ 33 ഡിഗ്രി സെൽഷ്യസും ദുബായിൽ 32 ഡിഗ്രി സെൽഷ്യസും ആയിരിക്കും ഉയർന്ന താപനില. രാത്രിയിൽ മഴ പെയ്യാൻ സാധ്യതയുണ്ട്. രണ്ട് എമിറേറ്റുകളിലും കുറഞ്ഞ താപനില 21 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. നേരിയതോ മിതമായതോ ആയ കാറ്റ് പൊടിപടലങ്ങൾക്ക് കാരണമാകും. അറേബ്യൻ ഗൾഫിൽ പടിഞ്ഞാറ് ദിശയിൽ രാത്രിയിൽ കടൽ നേരിയതോ മിതമായതോ ആയതും ഒമാൻ കടലിൽ നേരിയ തോതിൽ പ്രക്ഷുബ്ധവുമായിരിക്കും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *