Posted By user Posted On

family court near me യുഎഇയിൽ റെസ്റ്റോറന്റിൽ കയറി അതിക്രമം; എട്ടം​ഗ പ്രവാസി സംഘത്തിന് ശിക്ഷ വിധിച്ച് കോടതി

യുഎഇ; യുഎഇയിൽ റെസ്റ്റോറന്റ് നശിപ്പിക്കുകയും 26,000 ദിർഹം നഷ്ടം വരുത്തുകയും ചെയ്ത കുറ്റത്തിന് ഏഷ്യൻ പൗരത്വമുള്ള family court near me ഒരു കൂട്ടം ആളുകളെ ദുബായ് ക്രിമിനൽ കോടതി തടവിന് ശിക്ഷിച്ചു. ഒരാൾ തന്റെ സ്ഥാപനത്തിൽ കയറി ശീതളപാനീയം കഴിക്കുകയും പണം നൽകാതെ പോകാൻ ശ്രമിക്കുകയും ചെയ്തെന്നാണ് റസ്റ്റോറന്റ് ഉടമ പറയുന്നത്. ഇയാളെ ജീവനക്കാരി തടഞ്ഞു. തുടർന്നുണ്ടായ വാക്ക് തർക്കം ശാരീരിക വഴക്കിലേക്ക് നീങ്ങി. അതിനുശേഷം ആ മനുഷ്യൻ അവിടെ നിന്ന് പോയി. പിന്നീട് ഇഷ്ടികയും മരത്തടിയും പിടിച്ച് മറ്റ് ഏഴ് പേരോടൊപ്പം മടങ്ങി എത്തി. റസ്‌റ്റോറന്റിന്റെ ചില്ല് തകർത്ത് അകത്തുകടന്ന് ഇവർ അക്രമിക്കുകയും അതിന് ശേഷം അവിടെ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും ആയിരുന്നു. തുടർന്നാണ് റെസ്റ്റോറന്റ് ഉടമ പരാതി നൽകിയത്. സംഭവത്തിൽ എട്ട് കുറ്റവാളികളെയും പിടികൂടി മൂന്ന് മാസത്തെ തടവിന് ശിക്ഷിച്ചു. ശിക്ഷ അനുഭവിച്ച ശേഷം എല്ലാവരെയും നാടുകടത്തും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *