sea മലയാളി യുവാവിനെ യുഎഇയിൽ കടലിൽ കാണാതായി
ഷാർജ : മലയാളി യുവാവിനെ ഷാർജയിലെ പുറംകടലിൽ കാണാതായതായി. വർക്കല ഓടയം sea വിഷ്ണു നിവാസിൽ അഖിലിനെയാണ് കാണാതായത്. 33 വയസ്സായിരുന്നു. ജോലി ചെയ്തിരുന്ന കപ്പലിൽ വെച്ച് മീൻ പിടിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് വിവരം. ശക്തമായ തിരയിൽ കപ്പൽ ഉലഞ്ഞതോടെ കാൽ വഴുതി കടലിലേക്ക് വീഴുകയായിരുന്നു. കപ്പൽ അധികൃതരാണ് ഈ വിവരങ്ങൾ കുടുംബത്തെ അറിയിച്ചത്. തിങ്കളാഴ്ച വൈകീട്ടോടെയാണ് അപകടം നടന്നതെങ്കിൽ ചൊവ്വാഴ്ചയോടെയാണ് ഇത്തരത്തിൽ അപകടം സംഭവിച്ചതായി അഖിലിന്റെ കുടുംബത്തിന് വിവരം കിട്ടിയത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ
Comments (0)